city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; തെളിവുകള്‍ ഇല്ലാതാക്കി പഴുതടച്ചുള്ള ആസൂത്രിത മോഷണം വിദഗ്ദ്ധമായി തെളിയിച്ച് പോലീസ്; മോഷണം നടന്ന് 17-ാം നാള്‍ വില്ലന്മാര്‍ക്ക് വിലങ്ങണിയിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍

തളിപ്പറമ്പ്: (www.kasargodvartha.com 25.06.2018) തെളിവുകള്‍ നശിപ്പിച്ചും വളരെ ആസൂത്രിതമായും പ്രതികള്‍ നടത്തിയ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച വെറും 17 ദിവസത്തിനുള്ളില്‍ തെളിയിച്ച് പ്രതികളെ വിലങ്ങണിയിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍. കേസില്‍ പുതിയങ്ങാടി സ്വദേശികളായ റഫീഖ് (42), നൗഷാദ് (38) എന്നിവരാണ് അറസ്റ്റിലായത്.

കേസില്‍ ആകെ പോലീസിന് തുമ്പായി ലഭിച്ചത് സിസിടിവി ദൃശ്യം മാത്രമാണ്. എന്നാല്‍ ഇതില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതോടെ സംഭവസമയത്ത് സ്ഥലത്തുകൂടി കടന്നു പോയ 4,000 ത്തോളം ഇരുചക്ര വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ നിന്നുമാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ചോദ്യങ്ങള്‍ക്കൊക്കെ കള്ളം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറിയെങ്കിലും പോലീസിന്റെ ചാട്ടുളി പോലുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നേരത്തേ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്‍ഹനായ കെ.വി. വേണുഗോപാലിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച കേസ്. പട്ടാപ്പകല്‍ ജനമധ്യത്തില്‍ നടന്ന കവര്‍ച്ചയെന്ന നിലയില്‍ സംസ്ഥാനത്തെ ഞെട്ടിച്ച കേസിലെ പ്രതികളെ കണ്ടെത്തിയത് വെറും ദിവസങ്ങള്‍കൊണ്ടാണ്. കേസന്വേഷണത്തില്‍ പഴയങ്ങാടി എസ്ഐ ബിനുമോഹന്‍ നല്‍കിയ മികച്ച പിന്തുണ ഡിവൈഎസ്പിക്ക് പ്രതികളിലേക്കുള്ള ദൂരം എളുപ്പമാക്കി.

ഡിവൈഎസ്പിയുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രത്യേക സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെട്ട 26 പൊലീസുകാര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് തെളിയാതെ പോകുമായിരുന്ന ഈ മോഷണകേസ് തെളിയിച്ചെടുത്തത്. ജൂണ്‍ എട്ടിന് വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി. ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയുമാണ് മോഷ്ട്ടാക്കള്‍ കവര്‍ച്ച ചെയ്തു കൊണ്ടുപോയത്. ജീവനക്കാര്‍ പള്ളിയിലേക്ക് പോയ സമയത്താണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.

സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും മോഷ്ടാക്കളെ കുറിച്ച് സൂചനകള്‍ പോലും കണ്ടെത്തിയില്ലെന്ന ആരോപണങ്ങള്‍ക്ക് ഒരു തരത്തിലും മുഖം കൊടുക്കാതെ സമര്‍ത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. തെളിവുകളൊന്നും ലഭിക്കാത്ത മോഷണക്കേസ് വളരെ സമര്‍ത്ഥമായി തെളിയിച്ച പോലീസിനിത് അഭിമാന നിമിഷമാണ്.

Related News:
പഴയങ്ങാടി അല്‍ ഫത്തീബി ജ്വല്ലറി കവര്‍ച്ച: രണ്ട് പ്രതികള്‍ അറസ്റ്റില്‍

Keywords:  Kerala, news, Kannur, Top-Headlines, Robbery, Robbery-case, Investigation, arrest, Accuse, Crime, Trending, Pazhayangadi Jewellery robbery case Proved by Taliparamba DYSP K.V Venugopal
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia