ജലനിരപ്പ് കുത്തനെ താഴുന്നു; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു
Nov 24, 2019, 10:33 IST
കണ്ണൂര്‍: (www.kasargodvartha.com 24.11.2019) ജലനിരപ്പ് കുത്തനെ താഴ്ന്നതിനാല്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ജില്ലയില്‍ നിരവധി ആളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നത് പഴശ്ശി അണക്കെട്ടിനെ ആശ്രയിച്ചാണ്. നീരൊഴുക്ക് തീരെ കുറഞ്ഞത് പദ്ധതിയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനെ ബാധിക്കുന്നു. അതിനാല്‍ ജലം സംഭരിക്കണമെന്നും ആവശ്യപ്പെട്ട് പഴശ്ശി അധികൃതര്‍ക്ക് ജല അതോറിറ്റി കത്ത് നല്‍കിയിരുന്നു.
പ്രളയവും തുലാവര്‍ഷവും കനത്ത നിലയില്‍ ലഭിച്ചതിനെ തുടര്‍ന്ന് പഴശ്ശി സംഭരണിയായ വളപട്ടണം പുഴയടക്കം നിറഞ്ഞു കവിഞ്ഞൊഴുകിയെങ്കിലും മഴക്കാലം മാറിയതോടെ പുഴകള്‍ ഒരിക്കലും ഇല്ലാത്ത വിധം വറ്റിവരണ്ടിരുന്നു. തുലാവര്‍ഷം കിട്ടിയെങ്കിലും ജലനിരപ്പ് ഉയരാതിരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, water, Drinking water, Top-Headlines, pazhassi dam shutter closed