city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train Journey | മെയ്‌ 22 മുതൽ ഒമ്പത് ദിവസം പരശുറാം എക്‌സ്പ്രസ് ഓടില്ല; യാത്രാ പ്രശ്‌നത്തിന് പകരം സംവിധാനം വേണമെന്ന് ആവശ്യം; കോഴിക്കോട് - കണ്ണൂർ ട്രെയിൻ വൈകീട്ട് പുറപ്പെടണമെന്നും അഭിപ്രായം

കാസർകോട്: (www.kasargodvartha.com) എറണാകുളത്തിനും ചങ്ങനാശ്ശേരിക്കും ഇടയിലുള്ള ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ കാരണം മെയ്‌ 22 മുതൽ ഒമ്പത് ദിവസം പരശുറാം എക്‌സ്പ്രസ് പൂർണമായി റദ്ദ് ചെയ്യുന്നതോടെ യാത്രക്കാർ പ്രതിസന്ധിയിലാവും. കോഴിക്കോട്ട് നിന്നടക്കം ധാരാളം നിത്യ യാത്രക്കാർ വൈകീട്ട് വടക്കോട്ടേക്ക് സഞ്ചരിക്കുന്ന ഈ ട്രെയിൻ റദ്ദുചെയ്യുമ്പോൾ പകരം സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. വിദ്യാർഥികൾ, ജീവനക്കാർ, ചികിത്സയ്ക്കായി പോകുന്നവർ തുടങ്ങിയവർക്ക് ആശ്രയമാണ് ഈ ട്രെയിൻ.
                       
Train Journey | മെയ്‌ 22 മുതൽ ഒമ്പത് ദിവസം പരശുറാം എക്‌സ്പ്രസ് ഓടില്ല; യാത്രാ പ്രശ്‌നത്തിന് പകരം സംവിധാനം വേണമെന്ന് ആവശ്യം; കോഴിക്കോട് - കണ്ണൂർ ട്രെയിൻ വൈകീട്ട് പുറപ്പെടണമെന്നും അഭിപ്രായം

യാത്രാ പ്രശ്‌നത്തിന് പരിഹാരമായി ഉച്ചക്ക് ശേഷം 2.05ന് പുറപ്പെടുന്ന കോഴിക്കോട് - കണ്ണൂർ ട്രെയിൻ വൈകുന്നേരം അഞ്ച് മണിക്ക് യാത്ര തിരിക്കുന്ന തരത്തിൽ താത്കാലികമായി ക്രമീകരിച്ചാൽ ഉപകാരപ്പെടുമെന്ന് യാത്രക്കാർ പറയുന്നു. ഉച്ചക്ക് 2.05ന് അര മണിക്കൂർ വീതം മുമ്പിലും പിറകിലും പകൽ വണ്ടികൾ ഉള്ളത് കൊണ്ട് ഈ സമയ മാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ടാകില്ല. എന്നാൽ ഉച്ച തിരിഞ്ഞു 2.45 ന് ശേഷം വടക്കോട്ട് മംഗ്ളൂറിലേക്കുള്ള ഒരേ ഒരു പകൽ വണ്ടിയാണ് കോഴിക്കോട്ട് വൈകീട്ടുള്ള എത്തുന്ന പരശുരാം എക്‌സ്പ്രസ്.

ഈ ട്രെയിൻ നാല് മണിക്ക് മുമ്പ് കോഴിക്കോടെത്തി ഒരു മണിക്കൂർ നേരം അവിടെ പിടിച്ചിട്ട ശേഷമാണ് മംഗ്ളൂറിലേക്ക് യാത്ര തുടരുന്നത്. നാഗർകോവിൽ മുതലുള്ള ദീർഘദൂര യാത്രക്കാർക്ക് ഈ പിടിച്ചിടൽ വളരെ പ്രയാസം സൃഷ്ടിക്കുന്നു. ആയതിനാൽ പരശുരാം എക്‌സ്പ്രസ് കോഴിക്കോട് പിടിച്ചിടാതെ വൈകുന്നേരം നാല് മണിക്ക് പുറപ്പെടുകയും പകരം ഇപ്പോൾ ഉച്ച തിരിഞ്ഞു 2.05 ന് പുറപ്പെടുന്ന കോഴിക്കോട് - കണ്ണൂർ വണ്ടി സ്ഥിരമായി വൈകീട്ട് അഞ്ച് മണിക്ക് വിടുന്ന രീതി സ്ഥിരമാക്കുകയും ചെയ്യാമെന്ന് കുമ്പള റെയിൽ പാസൻജേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ പെറുവാഡ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് - കണ്ണൂർ ട്രെയിൻ കണ്ണൂരിൽ അവസാനിപ്പിക്കുന്നതിന് പകരം ഇതേ വണ്ടിക്ക് എഗ്മോർ എക്‌സ്പ്രസിന്റെ സ്റ്റോപോടെ മംഗ്ളൂറിലേക്ക് നീട്ടി പിറ്റേ ദിവസം ഉച്ചക്ക് 12.15ന് മംഗ്ളൂറിൽ നിന്ന് കണ്ണൂരിലേക്ക് ഒരു അധിക സർവീസ് കൂടി നടത്താനാവുന്നതാണ്. ഇപ്പോഴുള്ള റെയ്ക് ഉപയോഗിച്ച് തന്നെ ഈ സർവീസ് നടത്താനാവും. ഇത് യാത്രാപ്രതിസന്ധി നേരിടുന്ന ഉത്തരമലബാറുകാർക്ക് സഹായകരമാവും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിസാർ പെറുവാഡ് നൽകിയ നിവേദനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി റെയിൽവേ ജെനറൽ മാനജർ, ഡിവിഷനൽ റെയിൽവേ മാനജർ എന്നിവർക്ക് നൽകി.

Keywords: News, Kerala, Kasaragod, Top-Headlines, Train, Railway, Passenger, Kozhikode, Kannur, Travel, Parasuram Express, Parasuram Express will not run for nine days from May 22.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia