city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

High Court | സി പി എമിന് വീണ്ടും ഹൈകോടതിയുടെ തിരിച്ചടി; പി ജയരാജന്‍ വധശ്രമ കേസില്‍ രണ്ടാം പ്രതിയെ ഒഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു!

കണ്ണൂര്‍: (KasargodVartha) ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടു നേതാക്കളെ കൂടി ജീവപര്യന്തം ശിക്ഷയ്ക്കും ഏഴുപേരെ ഇരട്ട ജീവപര്യന്ത തടവിനും ശിക്ഷിച്ച ഹൈകോടതി വിധിക്കു ശേഷം വീണ്ടും നിയമയുദ്ധത്തില്‍ സി പി എമിന് തിരിച്ചടി.

സി പി എം സംസ്ഥാന കമിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുമായ പി ജയരാജനെ തിരുവോണ നാളില്‍ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈകോടതി വെറുതെ വിട്ടതാണ് കേരളം ഭരിക്കുന്ന പാര്‍ടിക്ക് തിരിച്ചടിയായി മാറിയത്.

High Court | സി പി എമിന് വീണ്ടും ഹൈകോടതിയുടെ തിരിച്ചടി; പി ജയരാജന്‍ വധശ്രമ കേസില്‍ രണ്ടാം പ്രതിയെ ഒഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു!

രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈകോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വെറുതെ വിട്ടത്. ആര്‍ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉള്‍പെടെയുളളവരായിരുന്നു കേസിലെ പ്രതികള്‍. പ്രതികളും സര്‍കാരും സമര്‍പ്പിച്ച അപീല്‍ പരിഗണിച്ചാണ് ഹൈകോടതി ഉത്തരവിട്ടത്.

കേസിലെ ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെ കിഴക്കെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു.

Keywords: P Jayarajan assault case: High Court acquits eight accused, Kannur, News, High Court, Acquitted, Accused, P Jayarajan, Politics, RSS, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia