city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴില്‍ അന്വേഷകര്‍ക്ക് അവസരം; വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (www.kasargodvartha.com 14.07.2021) വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൊഴില്‍ അന്വേഷകര്‍ക്ക് അവസരം; വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു


അസി. പ്രൊഫസര്‍ നിയമനം:


കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ സംഹിത സംസ്‌കൃത ആന്‍ഡ് സിദ്ധാന്ത വകുപ്പില്‍ ഒഴിവുള്ള തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 15 ന് രാവിലെ 11ന് പരിയാരം കണ്ണൂര്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപലിന്റെ കാര്യാലയത്തില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0497 2800167

രണ്ടാം ഗ്രേഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സുമാരുടെ ഒഴിവ്:

കാസര്‍കോട് ജില്ലയില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡികല്‍ ഓഫീസറുടെ കാര്യാലയത്തില്‍. എസ് എസ് എല്‍ സി, എഎന്‍എം കോഴ്‌സ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 60 വയസില്‍ താഴെ പ്രായമുള്ള, സേവനത്തില്‍ നിന്നും വിരമിച്ച ജെ പിഎച്എന്‍, എല്‍എച്‌ഐ, എല്‍എച്എസ് എന്നിവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0467 2203112


ഗസ്റ്റ് അധ്യാപക ഒഴിവ്:

കാസര്‍കോട് ഗവ. കോളജില്‍ ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 16 ന് രാവിലെ 10.30 ന് കോളജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദവും നെറ്റും നേടിയവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04994 256027


സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സിലറുടെ ഒഴിവ്:


കേരള സ്‌റ്റേറ്റ് എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ നെഹ്‌റു യുവ കേന്ദ്ര ജില്ലയില്‍ നടപ്പാക്കി വരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സിലറുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ സൈകോളജി യോഗ്യതയുള്ള കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 23 ന് വൈകീട്ട് അഞ്ചിനകം nyksurakshamsm(at)gmail(dot)com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഫോണ്‍: 04994 231171, 8618485728


ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ നിയമനം:

കുമ്പള ബിആര്‍സിയുടെ പരിധിയില്‍ വരുന്ന ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം കുമ്പള ബിആര്‍സിയില്‍ നേരിട്ടോ യൃരസൗായഹമ@ഴാമശഹ.രീാ എന്ന മെയിലിലേക്കോ അപേക്ഷിക്കണം. ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9847777853.


Keywords:  Job, Application, kasaragod, Kannur, Government, College, Submit, Office, mobile-Phone, District, Registration, Opportunity for job seekers; Applications are invited for various posts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia