city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂരില്‍ കലക്ടറെ നേരില്‍കണ്ട് പരാതിയറിയിക്കാന്‍ പെടാപാട്; സന്ദര്‍ശകര്‍ക്ക് സമയം അരമണിക്കൂര്‍ മാത്രം

കണ്ണൂര്‍: (www.kasargodvartha.com 06.02.2018) കണ്ണൂരില്‍ കലക്ടറെ നേരില്‍കണ്ട് പരാതിയറിയിക്കാന്‍ പെടാപാട്. കലക്ടറെ കാണാനെത്തുന്നവര്‍ക്ക് അരമണിക്കൂര്‍ മാത്രമാണ് സമയം  അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണെങ്കില്‍ കലക്ടറെ കാണാനും സാധിക്കില്ല. ഇത്രയും ചുരുങ്ങിയ സമയത്തില്‍ കലക്ടറെ കണ്ട് പരാതികളും മറ്റും ബോധിപ്പിക്കാനാതെ ദുരിതത്തിലായിരിക്കുകയാണ് ജനം.

ശനിയാഴ്ച ബന്ധപ്പെട്ട വകുപ്പുമേധാവികളുമായും ഉദ്യോഗസ്ഥരുമായും യോഗങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ഞായറാഴ്ചയാണെങ്കില്‍ കലക്ടര്‍ക്ക് പൊതുഅവധിയുമാണ്. അതുമൂലം ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലും വെറും 30 മിനുട്ട് മാത്രമാണ് കലക്ടറെ കാണാനുള്ള സമയം. പേരിനു മാത്രം സന്ദര്‍ശനാനുമതി എന്തിനാണെന്നാണ് ജനങ്ങളുടെ ചോദ്യം.

ദിവസവും നിരവധി പേരാണ് പരാതിയറിയിക്കാനും മറ്റും കലക്ടറെ കാണാനായി എത്തുന്നത്. എന്നാല്‍ മിക്കവരും കലക്ടറെ നേരില്‍കാണാതെ മടങ്ങേണ്ട സ്ഥിതിയാണുണ്ടാകുന്നത്. സമയമറിയാതെ രാവിലെ എത്തുന്നവര്‍ ഉച്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ചില സമയങ്ങളില്‍ കലക്ടര്‍ക്ക് അവിചാരിതമായ യോഗങ്ങളോ ഔദ്യോഗിക ആവശ്യത്തിനായി മറ്റെവിടെയെങ്കിലും പോകുകയോ ചെയ്യേണ്ടിവന്നാല്‍ അതിന്റെ ബുദ്ധിമ്മുട്ടും നേരിടേണ്ടത് പരാതി ബോധിപ്പിക്കാനെത്തുവരാണ്. കലക്ടറെ കാണാനുള്ള സന്ദര്‍ശകസമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കണ്ണൂരില്‍ കലക്ടറെ നേരില്‍കണ്ട് പരാതിയറിയിക്കാന്‍ പെടാപാട്; സന്ദര്‍ശകര്‍ക്ക് സമയം അരമണിക്കൂര്‍ മാത്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kannur, District Collector, Top-Headlines, Only Half hours is visiting time of District Collector; Protest
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia