Onam Celebrations | വിദ്യാലയത്തിൽ ഓണം തകർത്താഘോഷിച്ച് എൽപി സ്കൂൾ വിദ്യാർഥികൾ; വേറിട്ട കാഴ്ചകൾ കാണാം
Sep 4, 2022, 17:16 IST
കണ്ണൂർ: (www.kasargodvartha.com) അതിഗംഭീരമായാണ് സ്കൂളുകളിലും കോളജുകളിലും ഈ വർഷം ഓണാഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി.
ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി.
അതിനിടെ ഇരിങ്ങൽ ഈസ്റ്റ് എൽപി സ്കൂളിലെ കുട്ടികളുടെ ഓണാഘോഷം ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികൾ ഒരുമിച്ചിരുന്ന് പൂക്കളം തീർത്തതും ഓലയിൽ ഒരുക്കിയ ബോർഡുകളും നിറമുള്ള കാഴ്ചകളായി മാറി. 'തകർത്തോണം' എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

Keywords: Onam Celebrations at LP School, Kerala, Kannur, News, Top-Headlines, Onam-celebration, Onam, Onam-Gallery, School, Students.