ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് 10 കുടുംബംഗങ്ങൾക്ക് ഭൂമി നൽകി ദമ്പതികൾ
May 13, 2022, 23:55 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് കണ്ണൂർ -കാസർകോട് ജില്ലകളിലെ 10 കുടുംബംഗങ്ങൾക്ക് അഞ്ച് സെൻ്റ് ഭൂമി വീതം നൽകി ദമ്പതികൾ.
പരപ്പ കനകപ്പള്ളിയിലെ സജീവിന്റെയും ജെയയുടെയും 5000 സ്ക്വയർ ഫീറ്റ് വരുന്ന വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിലാണ് ഭൂരഹിതരായ ഏഴുപേർക്ക് ഭൂമി നൽകിയത്. പ്ലോടുകളുടെ പട്ടയവും നൽകി.
ഇവരുടെ പുതിയ വീടിൻ്റെ നാലു കിലോമീറ്റർ അകലെയുള്ള കനകപ്പള്ളിയിൽ മറ്റത്തിൽ എന്ന സ്ഥലത്താണ് ഭൂമി നൽകിയത്.സ്ഥലം അനുവദിച്ചു കിട്ടിയ 10 പേരും ദമ്പതികൾക്കൊപ്പം തങ്ങൾക്കുള്ള ഭൂമി സന്ദർശിക്കുകയും ചെയ്തു.
വെള്ളരിക്കുണ്ട് കനകപ്പള്ളിയിൽ പതിനഞ്ച് വർഷം മുമ്പ് വീട് പണിയാൻ സ്ഥലം വാങ്ങിയ ദമ്പതികൾ സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചതാണ് ഭൂമിദാനത്തിലെത്തിയത്.
ആവശ്യക്കാർക്ക് കുറച്ച് പണം നൽകാമെന്ന് സജീവൻ നിർദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഭൂരഹിതർക്ക് ഭൂമി നൽകണമെന്ന് ജെയ പറഞ്ഞതോടെയാണ് ഇവർ തീരുമാനം അംഗീകരിച്ചത്.
ബളാൽ, കോടോം-ബെള്ളൂർ പഞ്ചായത്തുകളിൽ ഏകർകണക്കിന് വരുന്ന റബർ എസ്റ്റേറ്റ് ഉടമയും അക്യുപങ്ചർ പരിശീലിക്കുന്നവരുമാണ് സജീവ് മറ്റത്തിലും ജെയയും.
മൂന്ന് വർഷം മുമ്പാണ് ഇവരുടെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2021 ഡിസംബറിൽ, പണി പൂർത്തിയാകുമ്പോൾ, ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനെക്കുറിച്ച് സജീവ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പിന്നീട് കനകപ്പള്ളി സെന്റ് മാർടിൻ ഡി പോറസ് പള്ളി വികാരി പീറ്റർ കനീഷ് രക്ഷാധികാരിയായി ഭൂരഹിതരെ കണ്ടെത്താൻ 10 അംഗ കമിറ്റി രൂപീകരിച്ചു.
കമിറ്റിയിലെ എല്ലാ അംഗങ്ങളും തൻ്റെ സുഹൃത്തുക്കളായിരുന്നുവെന്ന് സജീവ് പറഞ്ഞു. രണ്ട് കാര്യങ്ങൾ മാത്രമേ അവരോട് പറഞ്ഞിരുന്നുള്ളു. തിരഞ്ഞെടുക്കുന്ന എല്ലാ ആളുകളും അർഹരായവരായിരിക്കണം, കൂടാതെ 10 ഗുണഭോക്താക്കളിൽ നാല് പേർ ക്രിസ്ത്യാനികളും മൂന്ന് ഹിന്ദുക്കളും മൂന്ന് മുസ്ലീങ്ങളും ആയിരിക്കണം, സജീവ് പറയുന്നു.
സമിതി വാർത്താ സമ്മേളനം നടത്തി ഡിസംബറിൽ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു. അറുപതോളം അപേക്ഷകളാണ് ലഭിച്ചത്. രണ്ട് ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ കനകപ്പള്ളിയിൽ താമസിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ കണ്ണൂരിൽ നിന്നും കാസർകോട് നിന്നും ഉള്ള അപേക്ഷകൾ കമിറ്റി ഷോർട്ലിസ്റ്റ് ചെയ്തു.
തുടർന്ന് സെർച് കമിറ്റി ഓരോ അപേക്ഷകരുടെയും വീടുകളിലെത്തി സൂക്ഷ്മപരിശോധന നടത്തി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു.
അവരുടെ കണ്ടെത്തലുകൾ മറ്റത്തിലിന്റെ ഒരു വ്യവസ്ഥയെ ലംഘിക്കുന്നതായിരുന്നു. 10 ഗുണഭോക്താക്കളിൽ ഏഴ് ഹിന്ദുക്കളും രണ്ട് മുസ്ലീങ്ങളും ഒരു ക്രിസ്ത്യാനിയുമാണ്. ഞാൻ ക്രിസ്ത്യാനി ആയത് കൊണ്ടാണ് നാല് ക്രിസ്ത്യാനികൾ എന്ന് പറഞ്ഞത്, പക്ഷെ അവരുടെ ലിസ്റ്റിൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ല, സജീവ് മറ്റത്തിൽ പറഞ്ഞു.
എളേരി പഞ്ചായത്തിൽ ഭീമനടി കൂളിപ്പാറയിൽ 26 വർഷമായി ഇടുങ്ങിയ വീട്ടിൽ മതാപിതാക്കൾക്കൊപ്പം താമസിക്കുന്ന സന്ധ്യ വിനീത്, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നട്ടെല്ലിന് പരിക്കേറ്റ് അടുത്തിടെ ജോലി നഷ്ടപ്പെട്ട വിധവയായ രണ്ട് ചെറിയ കുട്ടികളുള്ള ലീലാമ്മ, രണ്ട് ആൺമക്കളെയും രണ്ട് പെൺമക്കളെയും ഭർത്താവ് ഉപേക്ഷിച്ച് പോയ നീലേശ്വരത്തെ സൈനബ,
പരപ്പയ്ക്കടുത്തുള്ള ബേരികുളത്തെ ബിന്ദു, കാഞ്ഞങ്ങാടിനടുത്ത് ആറങ്ങാടി സ്വദേശി യമുന (41), പുല്ലൂർ-പെരിയ പഞ്ചായത്തിലെ എരിയയിലെ സുമതി, പരപ്പയിലെ എറംകുന്നിൽ ബിൻസി, എരിയയിലെ പക്ഷാഘാതം ബാധിച്ച സാബു കെ സി, നീലേശ്വരത്തിനടുത്ത് ബങ്കളത്തെ കാർത്ത്യായനി, കാസർകോട് ബേഡഡ്ക പഞ്ചായത്തിലെ നസീമ എന്നിവരാണ് സ്ഥലത്തിൻ്റെ ഉടമകളായി മാറിയത്.
പാതയോരത്തെ പ്ലോടുകൾക്ക് സെന്റിന് ഒരു ലക്ഷം രൂപയാണ് വിപണി വില. ഓരോ പ്ലോടിനും റോഡു സൗകര്യത്തിന് 60 സെന്റ് സ്ഥലമാണ് നികത്തി നൽകിയത്.
പ്ലോടിൽ വീടുപണിയാൻ കുടുംബങ്ങളെ സഹായിക്കാൻ കമിറ്റി അംഗങ്ങളും താനും കോടോം-ബെള്ളൂർ പഞ്ചായതിനെ സമീപിച്ചിട്ടുണ്ടെന്ന് സജീവ് മറ്റത്തിൽ പറഞ്ഞു. ലൈഫ് മിഷനിൽ വീടിന് അർഹതയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതായും സജീവ് പറയുന്നു.
Courtesy: George Poikayil, THE NEW INDIAN EXPRESS
Keywords: News, Kerala, Kasaragod, Top-Headlines, House, Vellarikundu, Kannur, Family, Land, On housewarming, couple in Kasaragod donates five cents each to 10 landless families. < !- START disable copy paste -->

Keywords: News, Kerala, Kasaragod, Top-Headlines, House, Vellarikundu, Kannur, Family, Land, On housewarming, couple in Kasaragod donates five cents each to 10 landless families.