ഗൃഹനാഥൻ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ദേഹത്ത് മുറിവുകൾ; രക്തക്കറ കഴുകി കളഞ്ഞതായും കണ്ടെത്തി
Jul 22, 2021, 14:34 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.07.2021) ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (66) ആണ് മരിച്ചത്. ശരീരം തളർന്ന് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ നെറ്റിയിലും താടിയിലും മുറിവ് കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കയര്‍ മുറിക്കിയ പാടും കാണാനുണ്ട്.
കിടപ്പ് മുറിയിലെ രക്തക്കറ കഴുകി കളഞ്ഞതായും വ്യക്തമായിട്ടുണ്ട്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമികമായ സംശയം.
ബുധനാഴ്ച രാത്രി 10 മണിയോടെ നാട്ടുകാരനായ ആരോഗ്യ ആംബുലന്‍സ് ഡ്രൈവറെ, രാജു എന്ന് പറഞ്ഞു ഒരാൾ ഫോണിൽ ബന്ധപ്പെട്ട് മടിവയലില്‍ ഒരാള്‍ക്ക് ശ്വാസം കിട്ടാതെ കിടക്കുന്നുണ്ടെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ആംബുലന്‍സ് ഡ്രൈവര്‍ മടിവയലിൽ എത്തിയെങ്കിലും വീട് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഫോൺ വിളിച്ചയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ ഈ നമ്പര്‍ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്.
വീട്ടില്‍ എത്തിയപ്പോൾ കുഞ്ഞമ്പുവിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഭാര്യ ജാനകിയോട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയല്ല ലഭിച്ചതെന്നാണ് വിവരം.
മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുക്കള്‍ ഉള്‍പെടെ ചിലരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോർടെത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Dead, Injured, Pilicode, Cheruvathur, Police, Investigation, Top-Headlines, Ambulance, Mobile Phone, wife, Family, Postmortem, Medical College, Kannur, Old man died under mysterious circumstances inside house