പി കരുണാകരന് എം പിയുടെ നിര്‍ദേശം തള്ളി മുഖ്യമന്ത്രിയും സി പി എമ്മും; കേന്ദ്രസര്‍ക്കാറിന് സമര്‍പിച്ച റിപോര്‍ട്ടില്‍ കാണിയൂര്‍ പാതയില്ല; വിലങ്ങുതടിയായി നിന്നത് കണ്ണൂര്‍ ലോബി
Jan 5, 2018, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2018) ഏറെ കൊട്ടിഘോഷിച്ച കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ കാസര്‍കോടിന് പ്രതീക്ഷക്ക് വകയില്ല. അടുത്ത 5-10 വര്‍ഷത്തില്‍ ഏറ്റെടുക്കാവുന്ന റെയില്‍വേയിലെ പ്രധാന പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണിയൂര്പാതയില്ല. പകരം മൈസൂര്‍ റെയില്‍വേ ലൈനുമായി ബന്ധപ്പെടുത്തി തലശേരി - പെരിയപട്ടണം പാതക്കാണ് പ്രഥമ പരിഗണ നല്‍കിയിട്ടുള്ളത്. കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അഞ്ച് പദ്ധതികള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രം നിര്‍ദ്ദേശിച്ചത്.
പെരിയ പട്ടണത്തിന് പുറമെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള മൂന്നും നാലും ലൈന്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശവും കോട്ടയം വഴി 586.65 കി.മീറ്റര്‍ നീളമുള്ള മേല്‍പ്പാലം നിര്‍മ്മിക്കാനും 610 കി.മീ നീളത്തില്‍ കാസര്‍കോട്ടെത്താവുന്ന വളവും തിരിവുമില്ലാത്ത രണ്ടുവരി മേല്‍പ്പാത നിര്‍മ്മിക്കാനുമാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എറണാകുളത്ത് പുതിയ ടെര്‍മിനല്‍ സ്റ്റേഷനാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു പദ്ധതി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിലേക്ക് റെയില്‍വേ പാതയുണ്ടാക്കണമെന്നാണ് നാലാമത്തെ നിര്‍ദ്ദേശം.
എന്നാല്‍ ഇതോടൊപ്പം കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയുടെ നിര്‍ദ്ദേശമില്ലാത്തതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ഈ പാതക്ക് യാതൊരു സാധ്യതയും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്. റെയില്‍വേയുടെ അടിയന്തിര പ്രാധാന്യമുള്ള പദ്ധതിയില്‍ കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയും ഉള്‍പ്പെടുത്തണമെന്ന് പി കരുണാകരന് എംപി പാര്‍ട്ടി നേതൃത്വത്തോടും സംസ്ഥാന സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി കരുണാകരന് എംപിയുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും തയ്യാറായില്ല.
തലശേരി- പെരിയ പട്ടണം പാത എന്ന ആവശ്യത്തില്‍ സിപിഎം കണ്ണൂര്‍ നേതൃത്വം ഉറച്ചു നിന്നതാണ് കാണിയൂര്‍ പാതക്ക് വിനയായത്. സംസ്ഥാനത്ത് നടപ്പിലാക്കേണ്ട അടിയന്തിര റെയില്‍വേ വികസന പദ്ധതികളെക്കുറിച്ച് ഡിസംബര്‍ 31നകം റിപ്പോര്‍ട്ട് കൈമാറണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 27ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരമാണ് കേരള റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ സാധ്യതാ പഠനം നടത്തി നാലു പദ്ധതികളും കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ കാണിയൂര്‍ പാതക്ക് അടുത്തെങ്ങും കേന്ദ്രം ഫണ്ട് അനുവദിക്കില്ല.
തലശേരിയില്‍ നിന്നും പെരിയ പട്ടണത്തേക്ക് 180.5 കി.മീ റെയില്‍വെ നിര്‍മ്മാണത്തിന് 5000.03 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കിയിട്ടുള്ളത്. അതിവേഗ വണ്ടികള്‍ ഓടിക്കുന്നതിനായി അധിക സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ നിര്‍മ്മാണ ചെലവ് 56.337 കോടി രൂപയാകും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിലേക്ക് റെയില്‍പാത ഉണ്ടാക്കാന്‍ 8 കി.മീ തുരങ്കത്തിലൂടെ കടന്നുപോകുന്ന 12 കി. മീ പാതക്ക് 565 കോടി രൂപയും റെയില്‍വേ വികാസ് നിഗാം തയ്യാറാക്കിയ പദ്ധതിരേഖ കണക്കാക്കുന്നു. കാസര്‍കോട് ജില്ലയോടുള്ള സര്‍ക്കാറിന്റെ ഈ അവഗണനക്കെതിരെ സിപിഎം അണികളില്‍ തന്നെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം കാണിയൂര്‍ റെയില്‍വേ പാത കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പി കരുണാകരന് എംപി ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമായതും സാമ്പത്തികമായി ലാഭകരവുമാണ് കാണിയൂര്‍ പാതയെന്നും 1200 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്ന 90 കി.മി ആണ് ദൈര്‍ഘ്യമുള്ള കാണിയൂര്‍പാത വടക്കേ മലബാറിലെ ജനങ്ങള്‍ക്ക് ബാംഗളൂര്‍ എത്തിച്ചേരാന്‍ ഇന്നുള്ളതിന്റെ പകുതി സമയം മാത്രമേ വേണ്ടി വരുള്ളൂവെന്നും പി കരുണാകരന് എംപി പറഞ്ഞു.
കേരളത്തില്‍ നിന്നും വിദ്യാഭ്യാസത്തിനും ചികിത്സക്കും കച്ചവടത്തിനുമായി ധാരാളം ആളുകള്‍ കര്‍ണാടകവുമായി ബന്ധപ്പെടുന്നുണ്ട്. ഇതിനു പുറമെ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും പാത ഗുണകരമാകും. ഇതെല്ലാം പരിഗണിച്ചാണ് റെയില്‍വേ നടത്തിയ സര്‍വ്വേയില്‍ ഈ പാത ഏറ്റെടുക്കാവുന്നതാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് എംപി നിവേദനം നല്‍കിയിട്ടുണ്ട്.
കാഞ്ഞങ്ങാട്ട് നിന്നും കിഴക്കന്‍ മലയോരത്തിലൂടെ കുതിച്ചുപായുന്ന തീവണ്ടി എന്ന ആശയം പിറവിയെടുത്തത് വൈദ്യുതി വകുപ്പിലെ എഞ്ചിനീയറായിരുന്ന മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേലിനായിരുന്നു. പാണത്തൂരിന്റെ മലമുകളിലൂടെ കാണിയൂരിലേക്കും അവിടെ നിന്ന് ബാംഗ്ലൂരിലേക്കും തീവണ്ടി എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് മുന്നിട്ടിറങ്ങിയ ജോസ് കൊച്ചിക്കുന്നേലിനെ മൂലക്കിരുത്തിയാണ് ചിലര്‍ കാണിയൂര്‍പാതയുടെ നായകന്മാരായി രംഗത്തെത്തിയത്.
കാഞ്ഞങ്ങാട്ടും സുള്ള്യയിലുമൊക്കെ കര്‍മ്മസമിതികള്‍ രൂപം കൊണ്ടുവെങ്കിലും അതിലൊന്നും ജോസ് കൊച്ചിക്കുന്നേലിനെ അടുപ്പിച്ചില്ല. 11 വര്‍ഷത്തിനിപ്പുറം പദ്ധതി പാഴ്കിനാവായി മാറുമ്പോള്‍ കര്മ്മസമിതികള്ക്കൊന്നും മിണ്ടാട്ടവുമില്ല. പാത യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ കാഞ്ഞങ്ങാട്ട് നിന്നും കേവലം അഞ്ച് മണിക്കൂര്‍ കൊണ്ട് ബാംഗ്ലൂരിലും സുബ്രഹ്മണ്യപുരത്തും മൈസൂരിലുമൊക്കെ എത്താവുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, News, Kannur, Periya, Project, Train, Chairman, Minister, No Kaniyur Way in Report Submitted to the central government
< !- START disable copy paste -->