city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപനം ഇത്തവണയും ബജറ്റിലില്ല; ജനങ്ങള്‍ക്ക് നിരാശ

പയ്യന്നൂര്‍: (www.kasargodvartha.com 13.02.2016) ഇത്തവണയും പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപനം ബജറ്റിലില്ലാത്തത് ജനങ്ങളെ ഏറെ നിരാശരാക്കി. പയ്യന്നൂര്‍ താലൂക്ക് സംബന്ധിച്ചു ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവേശത്തോടെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂര്‍ പടിക്ക് പുറത്ത്.

താലൂക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ലാത്തത് ഈ സര്‍ക്കാറിന്റെ കാലത്ത് താലൂക്ക് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ കെടുത്തി. 2015 ജൂണ്‍ ആറിന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പയ്യന്നൂരിലെ ജനങ്ങളെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിടുന്ന പ്രഖ്യാപനം നടത്തിയത്. പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിക്കുകയും നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് എട്ട് മാസം പൂര്‍ത്തിയായിട്ടും ഇക്കാര്യത്തില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.

കഴിഞ്ഞ നവംബറില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് പയ്യന്നൂരിലെത്തിയിരുന്നു. പയ്യന്നൂര്‍ താലൂക്ക് ഉടന്‍ നടപ്പിലാക്കുമെന്നും താലൂക്ക് ഓഫീസിനായി മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥലം കണ്ടെത്തണമെന്നും അന്ന് മന്ത്രി അറിയിച്ചിരുന്നു. താലൂക്കിന്റെ കാര്യത്തില്‍ റവന്യു വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണാനുമതി ലഭ്യമായാല്‍ താലൂക്ക് ഉടന്‍ നടപ്പില്‍ വരുമെന്നും പറഞ്ഞാണ് മന്ത്രി പോയത്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അവസാന ബജറ്റിന്റെ വിവരമനുസരിച്ച് പയ്യന്നൂര്‍ താലൂക്കിന് ഭരണാനുമതി നല്‍കിയിട്ടില്ല. ഉടന്‍ താലൂക്ക് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യ മന്ത്രി തന്നെ അവതരിപ്പിക്കുന്ന ബജറ്റില്‍ താലൂക്ക് സംബന്ധിച്ച കാര്യങ്ങള്‍ ഇല്ലാതിരിക്കില്ല എന്നായിരുന്നു ജനങ്ങളുടെ കണക്കു കൂട്ടല്‍. അടുത്ത സര്‍ക്കാരെങ്കിലും ഇക്കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയുമായാണ് പയ്യന്നൂരിലെ ജനങ്ങള്‍ തെരെഞ്ഞെടുപ്പിനെ സമീപിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ന്ന ആവശ്യമാണ് ഇപ്പോഴും പൂവണിയാതെ കിടക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പിന്റെ പരിധിയിലാണ് ഇപ്പോള്‍ പയ്യന്നൂര്‍. പയ്യന്നൂരിന്റെ മലയോര പ്രദേശങ്ങളില്‍ നിന്നും തളിപ്പറമ്പിലെത്താന്‍ സാധാരണക്കാരായ ജനങ്ങള്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപനം ഇത്തവണയും ബജറ്റിലില്ല; ജനങ്ങള്‍ക്ക് നിരാശ

Keywords:  payyannur, Budget, Oommen Chandy, Kannur, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia