city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ഞെട്ടിപ്പന കണ്ടല്‍

തലശ്ശേരി: (www.kasargodvartha.com 28.01.2019) കേരളത്തില്‍ നിന്ന് വംശനാശം സംഭവിച്ച അപുര്‍വ്വ ഇനം കണ്ടലാണ് ഞെട്ടിപ്പന കണ്ടല്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന ജൈവ വൈവിധ്യ കോണ്‍ഗ്രസിലെ ഗുരുവായൂരില്‍ നിന്നുള്ള ന്യൂസ് ഓഫ് ഇന്ത്യ ദ നാച്ചുറല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫ് ഇന്ത്യയുടെ സ്റ്റാളിലാണ് ഈ കണ്ടല്‍ ഇനത്തെ കാണാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

ഒരു കാലത്ത് മധ്യകേരളത്തിന്റെ തീരപ്രദേശത്ത് ഉള്‍പ്പെടെ കണ്ടു വന്നിരുന്ന ശുദ്ധ കണ്ടല്‍ പനയാണ് ഞെട്ടിപ്പന കണ്ടല്‍. ഇന്ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂസ് ഓഫ് ഇന്ത്യയുടെ ന്യൂസ് ഓപ്‌സര്‍വേഷന്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ ബയോ ഡൈവേഴ്‌സിറ്റി സ്റ്റഡീസിലുമാണ് ഇത് ഉള്ളത്. ഹോര്‍ത്തുസ് മലബാറിക്കസില്‍ പോലും പരാമര്‍ശിച്ചിരിക്കുന്ന കണ്ടല്‍ ഇനമാണിത്.

ഇന്തോ മലേഷ്യന്‍ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ വീട് മേയുന്നതിനും ഇതിന്റെ കായയും ഓലയും മറ്റ് ഉപയോഗിച്ച് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. പി. സുജനപാല്‍ പറഞ്ഞു. വിനാഗിരി, ലഹരി പാനീയങ്ങള്‍ തുടങ്ങിയവ അവര്‍ ഇതില്‍ നിന്ന് നിര്‍മ്മിക്കുന്നുണ്ട്. കടല്‍ ജലത്തിന്റെ സാന്നിധ്യമുള്ള തീരപ്രദേശങ്ങളിലാണ് ഇവ വളരുന്നത്. പുരാവസ്തു വകുപ്പിന്റെ ചില ഉദ്ഖനന മേഖലകളില്‍ നിന്ന് ഈ കണ്ടലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി അദ്ദേഹം പറയുന്നു. പാരിസ്ഥിതിക വ്യതിയാനവും സ്വാഭാവിക ഭൂപ്രകൃതിയിലുണ്ടായ കൈയ്യേറ്റവും മറ്റും ഈ കണ്ടലിനത്തെ കേരള തീരത്ത് നിന്ന് അപ്രത്യക്ഷമാക്കിയതായി പരിസ്ഥിതി സംഘടനയായ ഗുരുവായുര്‍ ന്യൂസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി രവി പനക്കല്‍ പറഞ്ഞു.

ഭക്ഷ്യയോഗ്യമായ ഈ അപൂര്‍വ്വ ഇനം കണ്ടലിനെ വീണ്ടും കേരള തീരത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ബോട്ടോണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, വിവിധ പഞ്ചായത്തുകളുടെ ജൈവ ഉത്പന്നങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.പി.സി.ആര്‍.ഐയുടെ നീര, തേങ്ങ ലഡു, ശുദ്ധമായ തേന്‍, വിവിധയിനം നെല്‍വിത്തുകള്‍, ആയുര്‍വ്വേദ ഉത്പന്നങ്ങള്‍, നാട്ടുവൈദ്യം, നാടന്‍ വിത്തുകള്‍, ജൈവ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയുടെ ഭാഗമായിട്ട് ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് പ്രദര്‍ശനം സമാപിക്കും.
ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ഞെട്ടിപ്പന കണ്ടല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Kannur, Top-Headlines, Nhettippana Mangrove exhibition in Thalassery brennen college
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia