കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന നൂതന സാങ്കേതികവിദ്യയുമായി കാസര്‍കോട് സ്വദേശി ഉള്‍പെട്ട മലയാളി ഗവേഷക സംഘം
Apr 9, 2017, 12:30 IST
കണ്ണൂര്‍: (www.kasargodvartha.com 09.04.2017) കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി കാസര്‍കോട് സ്വദേശി ഉള്‍പെട്ട മലയാളി ഗവേഷക സംഘം. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ നാഷണല്‍ ഗ്രാഫീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മെറ്റീരിയല്‍സ് ഫിസിക്‌സ് പ്രൊഫസര്‍ മാവേലിക്കര സ്വദേശി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള മലയാളി ഗവേഷകരാണ് പുതിയ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍.
കാസര്‍കോട് ഭീമനടി വരക്കാട് സ്വദേശിയായ ജിജോ അബ്രഹാം, കോട്ടയം ചവിട്ടുവരി സ്വദേശിയായ ഡോ. ക്രിസ്റ്റി തോമസ് ചെറിയാന്‍ എന്നിവരുള്‍പ്പെട്ടതാണ് ഗവേഷകസംഘം. ഗ്രാഫീന്‍ ഓക്‌സൈഡ് ഉപയോഗിച്ച് കടല്‍വെള്ളത്തിലെ ഉപ്പ് വേര്‍തിരിച്ചാണ് കുടിവെള്ളമാക്കുന്നത്. ക്രിസ്റ്റല്‍ഘടനയുള്ള കാര്‍ബണിന്റെ പരന്ന പാളിയാണ് ഗ്രാഫീന്‍. ഗ്രാഫൈറ്റ് ക്രിസ്റ്റലുകളിലെ പാളികളാണിത്. ഇതില്‍ ഒരു പാളിമാത്രം വേര്‍തിരിച്ചതിനായിരുന്നു 2010ലെ ഫിസിക്‌സ് നൊബേല്‍ പുരസ്‌കാരം. ഒന്നിനെയും കടത്തിവിടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഗ്രാഫൈറ്റില്‍ രാസപ്രവര്‍ത്തനം നടത്തിയാണ് ഗ്രാഫീന്‍ ഓക്‌സൈഡ് നിര്‍മിക്കുന്നത്. പല ഗ്രാഫീന്‍ പാളികള്‍ അടുക്കിയ പോലെയാണ് ഇതിന്റെ ഘടന. ഇതിനിടയിലൂടെ ജലത്തിനും അയോണുകള്‍ക്കും സഞ്ചരിക്കാനാകും.
ജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഈ പാളികള്‍ തമ്മിലുള്ള അകലം കൂടും. അപ്പോള്‍ സോഡിയം ക്ലോറൈഡ് (ഉപ്പ്) അടക്കമുള്ള ചെറിയ തന്മാത്രകള്‍ക്ക് ഇതിലൂടെ കടന്നുപോകാം. അതിനാല്‍ ഇവയെ വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഗ്രാഫീന്‍ ഓക്‌സൈഡിലെ ഗ്രാഫീന്‍ പാളികളുടെ വികാസം തടഞ്ഞ് ഉപ്പിനെ വേര്‍തിരിക്കുന്ന കണ്ടുപിടിത്തമാണ് രാഹുലും സംഘവും നടത്തിയത്. തന്മാത്രകള്‍ക്കിടയിലെ വ്യാപ്തത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കാന്‍ കഴിയുന്ന ഗ്രാഫീന്‍ ഓക്‌സൈഡ് ഇവര്‍ വികസിപ്പിച്ചെടുത്തു. ഈ ആവരണം ഉപയോഗിച്ചാല്‍ ഗ്രാഫീനിലെ സുഷിരങ്ങള്‍ വലുതാവുന്നത് തടയാന്‍ കഴിയും. ഉപ്പുവെള്ളം ഗ്രാഫീനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതിലെ ഗ്രാഫീന്‍ ഓക്‌സൈഡ് ആവരണം ഉപ്പിനെ തടഞ്ഞുനിര്‍ത്തും. പുതിയ കണ്ടുപിടിത്തത്തില്‍ ഒരു നാനോ മീറ്ററിനു താഴെ മാത്രമേ സുഷിരങ്ങള്‍ വികസിക്കുകയുള്ളൂ. ഉപ്പിന്റെ ഘടകങ്ങള്‍ മാറി വെള്ളംപൂര്‍ണമായും ശുദ്ധീകരിക്കാം. ഈ കണ്ടുപിടിത്തം ശാസ്ത്രമാസികയായ 'നേച്ചര്‍ നാനോടെക്‌നോളജി' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Photo Credit: Mathrubhumi
Keywords: Kannur, Kasaragod, Kerala, News, Salt-Water, Drinking water, Technology, Research, Beemanadi, Sea-water, Purifies, Malayali-Scientists, New technology introduced for purification of sea water.