കാസർകോട് എ ഡി എം ആയിരുന്ന എൻ ദേവീദാസിന് ഐ എ എസ് പദവി
Feb 27, 2021, 16:03 IST
കാസർകോട്: (www.kasargodvartha.com 27.02.2021) ദീർഘകാലം കാസർകോട് എ ഡി എം ആയിരുന്ന ഇപ്പോഴത്തെ കണ്ണൂർ ഇലക്ഷൻ ഡെപ്യൂടി കലക്ടർ എൻ ദേവീദാസിന് ഐഎഎസ് പദവി ലഭിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇലക്ഷൻ ഡെപ്യൂടി കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപറമ്പ് സബ് ഡിവിഷനുകളിൽ ആർഡിഒയായും പ്രവർത്തിച്ചിട്ടുണ്ട്. ആർ ആർ ഡെപ്യൂടി കലക്ടറായും പ്രവർത്തിച്ചിരുന്നു. കാസർകോട് ജില്ലാ കലക്ടറുടെ താത്കാലിക ചുമതല വഹിച്ചിരുന്നു. സാധാരണക്കാരുടെ വിഷമങ്ങൾ കണ്ടറിഞ്ഞ് അവർക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥനാണ് ദേവീദാസ്.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയാണ്. നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് ഇപ്പേൾ താമസം. ഭാര്യ മടിക്കൈ ഗവ. ഹയർ സെകൻഡറി സ്കൂൾ അധ്യാപിക ജീജ. വിദ്യാർഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ മക്കളാണ്.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയാണ്. നീലേശ്വരം കിഴക്കൻ കൊവ്വലിലാണ് ഇപ്പേൾ താമസം. ഭാര്യ മടിക്കൈ ഗവ. ഹയർ സെകൻഡറി സ്കൂൾ അധ്യാപിക ജീജ. വിദ്യാർഥികളായ ചൈത്രക് ദേവ്, ദേവിക മിത്ര എന്നിവർ മക്കളാണ്.
Keywords: Kerala, News, Kasaragod, Top-Headlines, IAS, District Collector, Kannur, Kozhikode, Promotion, Deveedas, N Devidas, former Kasargod ADM, has been promoted to IAS.
< !- START disable copy paste -->