city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

കണ്ണൂർ: (www.kasargodvartha.com 24.09.2021) മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി (79) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ നിസ്കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിൽ മുസ്ലിം ലീഗിന് ധീര നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം വരെയും രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

   
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു



40 വർഷം കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വത്തിൽ പ്രവർത്തിച്ചിരുന്നു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാൻ, കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് അലവില്‍ സ്‌കൂളിലെ അറബിക് അധ്യാപകനായിരുന്നു.

ഒ കെ മുഹമ്മദ് കുഞ്ഞി, ഇ അഹ്‌മദ്‌, സി കെ പി ചെറിയ മമ്മുക്കേയി, വി പി മഹ്‌മൂദ് ഹാജി, എൻ എ മമ്മു ഹാജി തുടങ്ങിയ പഴയകാല നേതാക്കൾക്കൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. പുഞ്ചിരിയോടെ കണ്ണൂരിലെ രാഷ്ട്രീയ, മത സാംസ്കാരിക തലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. പ്രവർത്തകരുമായും മികച്ച ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.


Keywords:  Kannur, Kerala, News, Muslim-league, Top-Headlines, Obituary, Politics, President, Teacher, Arabic, Muslim League state vice president VK Abdul Khader Moulavi passed away.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia