city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുരളി വധം: ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കില്ല

കാസര്‍കോട്:(www.kasargodvartha.com 13.11.2014) കുമ്പള ശാന്തിപ്പള്ളയിലെ സിപിഎം പ്രവര്‍ത്തകന്‍ മുരളിയെ കുത്തികകൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കാസര്‍കോട് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിനെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കില്ല.

ടി.പി. രഞ്ജിത്തിനെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കണെമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ഡിവൈഎസ്പി ടി.പി.രഞ്ജിത്ത് കാസര്‍കോട് എസ്പിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയതും മുഴുവന്‍ തെളിവുകള്‍ ശേഖരിച്ചതും ഡിവൈഎസ്പി ടി.പി.രഞ്ജിത്തിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം ബോധ്യപ്പെട്ട കാര്യമാണ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ കണ്ണൂര്‍ മേഖല ഐജി ദിനേന്ദ്ര കശ്യപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കില്ലെന്നാണ് ഉന്നതഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ പഴയ ഫോണ്‍ കോള്‍ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ കൂടി പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഐജി കശ്യപ് കുമ്പളയില്‍ സ്‌ക്വാഡ് അംഗങ്ങളുടെ യോഗത്തിലും സംബന്ധിച്ചിരുന്നു. സംഭവസ്ഥലത്തും കുമ്പള സി.ഐ. ഓഫീസില്‍ നടന്ന യോഗത്തിലും ഡിവൈഎസ്പി ടി.പി. രഞ്ജിത്ത് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഡിവൈഎസ്പിയെ ഒരു തരത്തിലും അന്വേഷണസംഘത്തില്‍ നിന്നും ഒഴിവാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടിപി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ തന്നെ ആയിരിക്കും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

മുരളി വധം: ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Kerala, DYSP, Police, Investigation, CPM, Kannur, Kumbala, case, Murder, Investigation, Dinendra Kashyap, Murali murder: No removal of DySP TP Renjith from investigation team 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia