റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മ്യൂറല്‍ പെയിന്റിംഗ് സൗജന്യ പരിശീലനം
Dec 23, 2017, 16:16 IST
കണ്ണൂര്‍:(www.kasargodvartha.com 23/12/2017) റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഒരു മാസത്തെ മ്യൂറല്‍ പെയിന്റിംഗ് സൗജന്യ പരിശീലനം നല്കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും പൂര്‍ണമായും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്ടെര്പ്രൈസ് മാനേജ്മെന്റ്, ബാങ്ക് വായ്പ്പാ മാര്‍ഗനിര്‍ദേശങ്ങള്‍, തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസറഗോഡ്, വയനാട് , മാഹി ജില്ലകളിലെ യുവതിയുവാക്കള്‍ പേരു, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ചു ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ജനുവരി 6നു മുമ്പായി അപേക്ഷിക്കുക. ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും
താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇന്റര്‍വ്യൂ ജനുവരി 13 ന്. ജനുവരി 20 ന് പരിശീലനം ആരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക www.rudset.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ഫോണ്‍ 0460 2226573/8129620530 /9961336326 /8547325448 / 8547682411
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Education, Rudset institution, Mural Painting Free Training condect by rudset institution