MP jailed | ലക്ഷദ്വീപ് എംപി ഇനി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഒന്നാം ബ്ലോകിലെ തടവുകാരന്‍; മുഹമ്മദ് ഫൈസലിനെയും കൂട്ടാളികളെയും കണ്ണൂരിലേക്ക് മാറ്റി
Jan 12, 2023, 10:40 IST
കണ്ണൂര്‍: (www.kasargodvartha.com) വധശ്രമക്കേസില്‍ കോടതി കഠിനതടവിന് ശിക്ഷിച്ച ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോകിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് ഫൈസലിനെ കണ്ണൂരിലെത്തിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് മുഹമ്മദ് ഫൈസലുമായി കവരത്തിയില്‍ നിന്നുളള ഹെലികോപ്റ്റര്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്.
രണ്ടു ഹെലികോപ്റ്ററുകളിലായി പൊലീസുകാരടക്കം എട്ടുപേരാണുണ്ടായിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഫൈസലിനെ ആറുമണിയോടെ പുറത്തെത്തിച്ച ശേഷം കേരളാ പൊലീസിന്റെ വാഹനത്തില്‍ കേരള, ലക്ഷദ്വീപ് പൊലീസിന്റെ കാവലില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരികയുമായിരുന്നു.
2009-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ അനില്‍കുമാര്‍, മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളെയും ഉള്‍പെടെ നാലുപേരെ ശിക്ഷിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിലുണ്ട്.
2009-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ അനില്‍കുമാര്‍, മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളെയും ഉള്‍പെടെ നാലുപേരെ ശിക്ഷിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിയിലുണ്ട്.
Keywords: Latest-News, News, Top-Headlines, MP, Central Jail, Jail, Case, Court, Verdict, Sentenced, Kannur, Kerala, Police, Lakshadweep MP shifted to Kannur Central Jail.