പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Nov 5, 2019, 20:11 IST
ചെറുപുഴ: (www.kasargodvartha.com 05.11.2019) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പെടേന സ്വദേശി കൊമ്മച്ചി നബീല്‍ (35) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിടുന്ന സമയം ബൈക്കുമായെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് നബീല്‍ പതിവാക്കിയിരുന്നു. ഒരു ദിവസം ബൈക്കിന് കൈനീട്ടിയ പതിനഞ്ചുകാരന് ലിഫ്റ്റ് നല്‍കി. തുടര്‍ന്ന് മൂന്ന് ദിവസം ഇതേ സമയം ഇയാള്‍ ബൈക്കുമായെത്തി ലിഫ്റ്റ് നല്‍കി വിദ്യാര്‍ത്ഥിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വെള്ളച്ചാട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയ സംഘട്ടനവുമായി ബന്ധപ്പെട്ട് നബീലിനെതിരെ നേരത്തെ പരിയാരം, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ടായിരുന്നു. നേരത്തെ ലീഗ് പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് സി പി എമ്മുമായി ബന്ധപ്പെട്ടു. ഭരണം മാറുന്നതിനനുസരിച്ച് രാഷ്ട്രീയം മാറുകയെന്നത് ഇയാളുടെ പതിവി രീതിയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Kerala, news, Molestation, Girl, arrest, case, Bike, Student, Molestation case accused arrested