പ്രതിഷേധങ്ങള്‍ ഫലം കണ്ടു; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍, പിടിയിലായത് ബി ജെ പി കേന്ദ്രത്തില്‍ വെച്ച്
Apr 15, 2020, 16:16 IST
കണ്ണൂര്‍: (www.kasargodvartha.com 15.04.2020) വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. ബി ജെ പി നേതാവ് കൂടിയായ പത്മരാജനെയാണ് തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പാനൂരിനടുത്ത് ഒരു ബി ജെ പി കേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത് പോലീസ് വ്യക്തമാക്കി.
പ്രതി സംസ്ഥാനം വിട്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയ്‌ക്കൊടുവിലാണ് പ്രതിയെ പിടികൂടാനായത്. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതിന് മാര്‍ച്ച് 17നാണ് പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്.
പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് പ്രതിയുടെ അറസ്റ്റുണ്ടായത്.
Keywords: Kannur, news, Top-Headlines, Trending, arrest, Crime, കേരള വാര്‍ത്ത, Kerala, Molestation case accused arrested
< !- START disable copy paste -->