പശുവിനെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവിനെ ജയിലിലടച്ചു
Mar 9, 2020, 21:32 IST
കണ്ണൂര്‍: (www.kasargodvartha.com 09.03.2020) പശുവിനെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാവിനെ ജയിലിലടച്ചു. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മക്രേരിക്കടുത്ത് ബാവോട്ടെ കെ കെ സുമേഷിനെ (33) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ബാവോഡ് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചന്ത്രോത്ത് കെ കെ ഫാത്വിമയുടെ രണ്ടു വയസായ പശുവാണ് പീഡനത്തിനിരയായി ചത്തത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പിറ്റേന്ന് പുലര്‍ച്ചെ പശുവിനെ തൊട്ടടുത്ത തെങ്ങിന്‍ പറമ്പിലെ മരത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുടമസ്ഥയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയും കാര്‍പെന്റര്‍ തൊഴിലാളിയുമായ സുമേഷ് അറസ്റ്റിലായത്.
നേരത്തെയും ഇയാള്‍ മറ്റൊരു പശുവിനെ അഴിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് ചക്കരക്കല്‍ എസ് ഐ പറഞ്ഞു.
Keywords: Kerala, News, Kannur, Cow, Death, Molestation, Accused, Arrest, molestation-against-cow-accused-arrested