Missing woman found | 3 മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഒരു വര്‍ഷം മുമ്പ് നാടുവിട്ട യുവതിയെ ബെംഗ്ളൂറില്‍ കണ്ടെത്തി; കോവിഡ് വാക്സിന്‍ എടുത്തപ്പോള്‍ ഭര്‍ത്താവിന്റെ നമ്പറിലേക്ക് സന്ദേശം വന്നത് നിര്‍ണായകമായി
Oct 27, 2022, 17:48 IST
പയ്യന്നൂര്‍: (www.kasargodvartha.com) മൂന്ന് മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് വാടക ക്വാര്‍ടേഴ്സില്‍ നിന്നും ഒരു വര്‍ഷം മുമ്പ് നാടുവിട്ട യുവതിയെ ബെംഗ്ളൂറില്‍ കണ്ടെത്തി. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 29കാരിയെയാണ് ബെംഗ്ളൂറിലെ അനാഥ മന്ദിരത്തില്‍ കണ്ടെത്തിയത്.
2021 ഓഗസ്റ്റ് 12ന് രാവിലെയാണ് യുവതിയെ കാണാതായത്. പരാതിയില്‍ കോസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ദാവങ്കരയിലെ പിഎച്സിയില്‍ നിന്നും കോവിഡ് വാക്സിന്‍ എടുത്തതോടെ ആധാര്‍ കാര്‍ഡിലെ നമ്പറിലുടെ ഭര്‍ത്താവിന്റെ നമ്പറിലേക്ക് സന്ദേശം വന്നതാണ് അന്വേഷണം കര്‍ണാടകയിലേക്ക് കേന്ദ്രീകരിച്ചത്.
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി സുഭാഷിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഹേമന്ദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിജേഷ്, ക്രൈബ്രാഞ്ചിലെ സുഭാഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നഫീസ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ കണ്ടെത്തിയത്. കര്‍ണാടകയിലെ ആശ്രയ ഫൗന്‍ഡേഷനിലെത്തിയ വനിതാ സീരിയല്‍ താരം യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ യുവതിയുടെ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷണത്തിന് വഴിത്തിരിവായി.
പിന്നാലെ ആശ്രയ അഗതി മന്ദിരത്തിലെത്തിയ പൊലീസ് യുവതിയെ കണ്ടെത്തുകയും ചെയ്തു. പെരിങ്ങോം പൊലീസ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശ പ്രകാരം യുവതിയെ തലശേരിയിലെ മഹിളാ മന്ദിരത്തില്‍ പാര്‍പിച്ചു.

Keywords: Latest-News, Kerala, Kannur, Payyannur, Missing, Investigation, Police, Karnataka, Missing woman traced in Bengaluru.
< !- START disable copy paste -->