പിതാവ് വഴക്കുപറഞ്ഞതിന് വീടുവിട്ട 13 കാരന്‍ പരിയാരത്ത് പിടിയില്‍
Mar 4, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 04.03.2017) പിതാവ് വഴക്കുപറഞ്ഞതിന് വീടുവിട്ട 13 കാരന്‍ പരിയാരത്ത് പിടിയിലായി. മധൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തെ ഹോട്ടലില്‍ വെച്ച് പോലീസ് പിടികൂടിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടല്‍ ഉടമ വിവരം പരിയാരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വീടുവിട്ടെത്തിയതാണെന്ന കാര്യം വ്യക്തമായത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റു വാങ്ങി പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചതിനു പിതാവ് വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നും ഇറങ്ങിയത്.

Keywords: Kasaragod, Kerala, Kannur, Madhur, Student, Child Line, Police, news, Left home, Pariyaram,Missing student found in Pariyaram.