പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലേക്ക് കടത്തി പീഡനം; കൂട്ടുനിന്ന പിതാവ് അറസ്റ്റിൽ
Sep 5, 2020, 13:53 IST
കണ്ണൂർ: (www.kasargodvartha.com 05.09.2020) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലേക്ക് കടത്തി പീഡനതിരക്കിയ സംഭവത്തിൽ കൂട്ടുനിന്ന പിതാവ് അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലകൃഷ്ണനെ (53) പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ മയ്യിൽ കടൂർ സ്വദേശി അഷിത്ത് പാലിനെ (20) നേരത്തെ കർണാടകയിൽ നിന്ന് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് ബാലകൃഷ്ണനെ അറസ്റ്റു ചെയ്തത്.
പ്രണയം നടിച്ച് പ്രതി കുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അഷിത്ത് പാൽ പിടിക്കപ്പെട്ടതോടെ ബാലകൃഷ്ണൻ ഒളിവിലായിരുന്നു. രണ്ടു പേരെയും അറസ്റ്റു ചെയ്തതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി.
Keywords: Kannur, Kerala, News, Girl, Karnataka, Molestation, Father, Arrest, Minor girl trafficked to Karnataka for molestation; Coalition father arrested