city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗ്ളുറു - കണ്ണൂര്‍ റൂടില്‍ മെമു ട്രെയിന്‍ സെര്‍വീസ് അനുവദിച്ചു; റിപബ്ലിക് ദിനത്തിൽ ഓടിത്തുടങ്ങുമെന്ന് ഉറപ്പ്; നടപ്പിലാവുന്നത് കാസർകോടിന്റെ നീണ്ടകാല ആവശ്യങ്ങളിലൊന്ന്; ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസർകോട്:  (www.kasargodvartha.com 20.01.2022) കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗ്ളുറു - കണ്ണൂര്‍ റൂടിലാണ് പുതിയ ട്രെയിനിന്റെ സെർവീസ്. റിപബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനജരുമായി കേരളത്തിലെ എം പിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്. റെയിൽവേ യാത്രാദുരിതം നേരിടുന്ന കാസർകോടിന്റെ നീണ്ടകാല ആവശ്യങ്ങളിൽ ഒന്നായിരുന്നു മെമു സെർവീസ്.

മംഗ്ളുറു - കണ്ണൂര്‍ റൂടില്‍ മെമു ട്രെയിന്‍ സെര്‍വീസ് അനുവദിച്ചു; റിപബ്ലിക് ദിനത്തിൽ ഓടിത്തുടങ്ങുമെന്ന് ഉറപ്പ്; നടപ്പിലാവുന്നത് കാസർകോടിന്റെ നീണ്ടകാല ആവശ്യങ്ങളിലൊന്ന്; ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

സതേൺ റയിൽവേ ജനറൽ മാനജർ വ്യാഴാഴ്ച വിളിച്ചുചേർത്ത പാലക്കാട്, തിരുവനതപുരം ഡിവിഷന് കീഴിലുള്ള എംപിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ മെമു സെർവീസ് ആരംഭിക്കുന്ന കാര്യം ഡിവിഷൻ മാനജർ അറിയിക്കുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കാസർകോട് വാർത്തയോട് പറഞ്ഞു.

മംഗ്ളുറു - കണ്ണൂര്‍ റൂടില്‍ മെമു ട്രെയിന്‍ സെര്‍വീസ് അനുവദിച്ചു; റിപബ്ലിക് ദിനത്തിൽ ഓടിത്തുടങ്ങുമെന്ന് ഉറപ്പ്; നടപ്പിലാവുന്നത് കാസർകോടിന്റെ നീണ്ടകാല ആവശ്യങ്ങളിലൊന്ന്; ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

ഉത്തര മലബാറിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തെ കുറിച്ച് രണ്ട് തവണ പാർലമെന്റിൽ വിഷയത്തെ ഉന്നയിക്കുകയും മെമു സെർവീസ് ഉൾപെടെ വേണമെന്ന് മന്ത്രിയേയും സതേൺ റയിൽവേ ഡിവിഷൻ മാനജരെയും നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെമു സെർവീസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകുമെന്നും എം പി കൂട്ടിച്ചേർത്തു. ഇനിയും ഒരുപാട് കാര്യങ്ങൾ റെയിൽവേയുമായി ബന്ധപ്പെട്ട് നേടിയെടുക്കാനുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഇത് ഊർജമായി മാറുമെന്നും എം പി വ്യക്തമാക്കി.

Keywords: MEMU train service sanctioned on the Mangalore-Kannur route,Kerala, Kasaragod, Top-Headlines, News, Train, Mangalore, Kannur, Railway, Palakkad, Service, MP, Thiruvananthapuram.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia