കണ്ണൂരില്‍ കാര്‍ അപകടത്തില്‍പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിക്കും മറ്റൊരു സുഹൃത്തിനും ഗുരുതരം
Mar 14, 2019, 10:18 IST
കണ്ണൂര്‍: (www.kasargodvartha.com 14.03.2019) കണ്ണൂരില്‍ കാര്‍ അപകടത്തില്‍പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിക്കും മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥി തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കുര്യംപറമ്പില്‍ തോമസ് ലാലന്റെ മകന് സ്കോളസ് തോമസ് (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25), തലശ്ശേരി വടക്കുംബാട്ട് സിദ്ധാര്‍ഥ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചക്കരക്കല്ല് അഞ്ചരക്കണ്ടി നാലാംപീടിക വളവിലാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയും റോഡിനു സമാന്തരമായുള്ള സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്കും ഇവിടെനിന്ന് എട്ട് അടി താഴ്ചയിലേക്കും മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടന്‍ തന്നെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സ്കോളസ് തോമസ് മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kannur, news, Kerala, Top-Headlines, Death, Accidental-Death, Medical student died in Car accident
< !- START disable copy paste -->
Keywords: Kasaragod, Kannur, news, Kerala, Top-Headlines, Death, Accidental-Death, Medical student died in Car accident
< !- START disable copy paste -->