Accident | നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി; വാഹനത്തിനടിയില്‍പെട്ട മെഡികല്‍ ഷോപ് ജീവനക്കാരന്‍ മരിച്ചു
കണ്ണൂര്‍: (www.kasargodvartha.com) നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് സ്‌കൂടര്‍ യാത്രക്കാരനായ ദയാ മെഡികല്‍സ് ജീവനക്കാരന് ദാരുണാന്ത്യം. തിലാന്നൂര്‍ ചരപ്പുറം മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസ് (30) ആണ് മരിച്ചത്. റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. ശനിയാഴ്ച്ച രാത്രി 11.30 മണിയോടെയാണ് അപകടം.
കണ്ണൂര്‍-തലശേരി ദേശീയ പാതയില്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയില്‍ വച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരികേറ്റ യുവാവിനെ കണ്ണൂര്‍ ജില്ലാ ആശുപതിയില്‍ പ്രവേശിപിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് നിന്ന് നിറയെ ഇന്ധനവുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലായിരുന്നു ലോറിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മേലെ പൊവ്വ ഇറക്കത്തില്‍ നിയന്ത്രണംവിട്ട വിട്ട ടാങ്കര്‍ ലോറി തൊഴുക്കില്‍ പീടികയിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈദ്യുതി തൂണ്‍, സ്‌കൂടര്‍ എന്നിവ തകര്‍ത്തതിന് ശേഷം ടാങ്കര്‍ കടയുടെ മുന്‍ഭാഗവും തകര്‍ത്തു. ഇവിടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മില്‍മാ ബൂതുണ്ടായിരുന്നു. അപകടസമയത്ത് ഇവിടെ ആളുകളുണ്ടായിരുന്നില്ല.
അപകടത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി ജീവനക്കാരെത്തി വിച്ഛേദിച്ചു. ഒന്നര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം നിലച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗതാഗതം പുന:സ്ഥപിച്ചത്. പരേതനായ സൈനുല്‍ ആബിദിന്റെയും സൈനബയുടെയും മകനാണ് മരിച്ച ഹാരിസ്. കണ്ണൂര്‍ സിറ്റി പൊലീസ് ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Hospital, Shop, Tanker-Lorry, Medical shop employee, Medical shop employee died in tanker lorry crash.