city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെയ് 24; കാസർകോടിന് 37 വയസ്; ജില്ല കൊതിക്കുന്ന മാറ്റങ്ങൾ എന്ന് യാഥാർഥ്യമാവും ? പിറന്നാൾ ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരിൽ പ്രതീക്ഷകൾ വാനോളം

കാസർകോട്: (www.kasargodvartha.com 24.05.2021) ജില്ല രൂപീകരിച്ചിട്ട് തിങ്കളാഴ്ചയ്ക്ക് 37 വർഷമാകുന്നു. 1984 മേയ് 24ന് മുഖ്യമന്ത്രി കെ കരുണാകരനാണ് കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ല ഉദ്ഘാടനം ചെയ്തത്.
കെ നാരായണനായിരുന്നു പ്രഥമ ജില്ലാ കലക്ടർ. വയസ് 37 ആയെങ്കിലും അടിസ്ഥാനപരമായ പല മേഖലകളിലും കടുത്ത അവഗണന നേരിടുകയാണ് ജില്ല. പരിമിതികൾക്കിടയിലും ചില കാര്യങ്ങളിലെങ്കിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാനും കാസർകോടിനായിട്ടുണ്ട്.

                                                                 
മെയ് 24; കാസർകോടിന് 37 വയസ്; ജില്ല കൊതിക്കുന്ന മാറ്റങ്ങൾ എന്ന് യാഥാർഥ്യമാവും ? പിറന്നാൾ ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരിൽ പ്രതീക്ഷകൾ വാനോളം


പ്രഥമ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് കേരളനിയമസഭയിലേക്ക് വിജയിച്ച നീലേശ്വരം മണ്ഡലവും 1987 ൽ മുഖ്യമന്ത്രി ഇ കെ നായനാർ വിജയിച്ച തൃക്കരിപ്പൂർ മണ്ഡലവും കാസർകോട് ജില്ലയിലാണ്. എൻ കെ ബാലകൃഷ്ണനും ഡോ.എ സുബറാവുവും ചെർക്കളം അബ്ദുല്ലയും സി ടി അഹ്‌മദ്‌ അലിയും ഇ ചന്ദ്രശേഖരനും കാസർകോട്ട് നിന്ന് മന്ത്രിയമാരായി. എ കെ ജി, രാമചന്ദ്രൻ കടന്നപ്പള്ളി, എം രാമണ്ണ റൈ, ഐ രാമറൈ, ടി ഗോവിന്ദൻ, പി കരുണാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പാർലിമെൻ്റംഗങ്ങൾ കാസർകോടിനെ പ്രതിനിധീകരിച്ചു.

രണ്ട് റവന്യു ഡിവിഷനുകൾ, നാല് താലുകുകൾ, 38 ഗ്രാമ പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, ആറ് ബ്ലോക് പഞ്ചായത്തുകൾ എന്നിവയടങ്ങിയ പ്രാദേശിക ഭരണ സ്ഥാപങ്ങളും ജില്ലയുടെ വികസനത്തിൽ പങ്കുവഹിക്കുന്നു. ചരിത്ര സാക്ഷ്യങ്ങളായ കോട്ടകളും പ്രകൃതിരമണീയമായ പ്രദേശങ്ങളും പുരാതന കെട്ടിടങ്ങളും ശിലകളും സാംസ്‌കാരിക പാരമ്പര്യങ്ങളെയും കൊണ്ട് സമ്പുഷ്ടമാണ് കാസർകോട്. കേരളകേന്ദ്ര സർവകലാശാലയും സിപിസിആർഐയും അഭിമാന സ്തംഭങ്ങളായി കാസർകോട്ടുണ്ട്.

കാസർകോട് ജില്ലാ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആരോഗ്യ മേഖലയിലെ അവഗണന. കോവിഡിന്റെ ഒന്നാം ഘട്ടത്തിലാണ് കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ ഏറെ ചർച ചെയ്യപ്പെട്ടത്. ഇവിടെ വിദഗ്‌ധ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം തൊട്ടടുത്തെ പ്രദേശമായ കർണാടകയിലെ മംഗളൂറിനെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്.

കോവിഡിന്റെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ മൂലം മംഗളുറു അതിർത്തി അടച്ചപ്പോൾ കാസർകോട്ടെ 13 പേരാണ് അത്യാഹിത ചികിത്സ ലഭ്യമാകാതെ മരണപ്പെട്ടത്. ബദിയടുക്ക ഉക്കിനടുക്കയിലെ കാസർകോട് മെഡികൽ കോളജ്, ചട്ടംചാലിലെ തെക്കിൽ ടാറ്റാ കോവിഡ് ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർകോട്ടെ ജനറൽ ആശുപത്രി തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ കുറവടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നു.

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രഭാകരൻ കമീഷൻ റിപോർട് പ്രകാരമുള്ള കാസർകോട് വികസന പാകേജ് 11000 കോടി രൂപയുടെ സമഗ്ര പദ്ധതികളാണ് വിഭാവനം ചെയ്‌തത്‌. എന്നാൽ 2013 ൽ തുടങ്ങിയ പദ്ധതിയിൽ ഏഴ് വർഷം കൊണ്ട് ലഭിച്ചത് 720 കോടി രൂപ മാത്രമാണ്.

എൻഡോസൾഫാൻ അടക്കമുള്ള ദുരന്തം വിതച്ച ഭൂമി പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രയ്തനത്തിലാണ്. പുറം മോടികൾക്കപ്പുറം പൊള്ളുന്ന യഥാർഥ്യങ്ങളാണ് കാസർകോട്ടുള്ളത്. വ്യാവസായിക, വിദ്യാഭ്യാസ, ഗതാഗത, ടൂറിസം, റവന്യു അടക്കമുള്ള മേഖലകൾ വികസനത്തിന് വേണ്ടി ദാഹിക്കുകയാണ്. ജില്ലയുടെ പിറന്നാൾ ദിനത്തിൽ തന്നെയാണ് കാസർകോട്ട് നിന്നുള്ള അഞ്ച് നിയമസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. കാസർകോടിന്റെ സമഗ്ര പുരോഗതിക്ക് എംഎൽഎമാരുടെ ഇടപെടൽ അത്യന്താപേക്ഷിതമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായുള്ള പ്രവർത്തങ്ങളാണ് കാസർകോട് ആഗ്രഹിക്കുന്നത്.

Keywords: Kasaragod, Kerala, News, Birthday, MLA, K.Karunakaran, Kannur, District, Nileshwaram, Trikaripur, C.T Ahmmed Ali, P.Karunakaran-MP, Rajmohan Unnithan, Panchayath, COVID-19, Endosulfan, MLA, Development project, Top-Headlines, May 24; Kasargod 37 years old; Will the changes the district aspires to become a reality? Expectations are high for MLAs to be sworn.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia