city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ബേഡകത്ത് കമാന്‍ഡോകളും ആന്റി നക്‌സല്‍ സ്‌ക്വാഡും ഇറങ്ങി

ബന്തടുക്ക:(www.kasargodvartha.com 04.04.2014) തെരഞ്ഞെടുപ്പ്  അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റൈ അടിസ്ഥാനത്തില്‍ ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും ആന്റി നക്‌സല്‍ സ്‌ക്വാഡും ഇറങ്ങി. അത്യാധുനിക ഉപകരണങ്ങളുമായി 16 തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളാണ് എത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ലോക്കല്‍ പോലീസിന്റെ സഹായത്തോടെ സംഘം ആദൂര്‍ റിസര്‍ച്ച് വനത്തിലെ മാണിമൂല, നെച്ചിപ്പടുപ്പ്, ചാമക്കൊച്ചി എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തി. കാട്ടുവഴികള്‍ മനസിലാക്കാനാണ് പ്രധാനമായും സംഘം പോലീസിന്റെ സഹായം തേടിയത്. ഇതുകൂടാതെ 12 പേരടങ്ങുന്ന ആന്റ് നക്‌സല്‍ സ്‌ക്വാഡും ബേഡകത്ത് എത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന്  ബേഡകത്ത് കമാന്‍ഡോകളും ആന്റി നക്‌സല്‍ സ്‌ക്വാഡും ഇറങ്ങി
കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളുടെ വനമേഖലയില്‍ തെരച്ചില്‍ ശക്തമാക്കിയത് മലയാളികള്‍ ഉള്‍പെടെയുള്ള മാവോയിസ്റ്റുകള്‍ കാസര്‍കോട് വനമേഖലയില്‍ ചേക്കേറിയതായുള്ള വിവരത്തെ തുടര്‍ന്നാണ്. കര്‍ണാടകയോട് ചേര്‍ന്നിരിക്കുന്ന വനമേഖലയായതിനാലാണ്  ഈ ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ ചേക്കേറിയതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.

കര്‍ണാടക സ്വദേശികളും മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടെന്നാണ് പോലീസിന്
ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കമാന്‍ഡോകള്‍ എത്തിയിരിക്കുന്നത്. രണ്ടു സ്ഥലങ്ങളിലായി സംഘം ക്യാമ്പുചെയ്യും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Also Read: 
കെജ്‌രിവാളിന് വീണ്ടും മര്‍ദ്ദനം

Keywords: Maoist, Bandaduka, Election-2014, Bedakam, Police, Adhur, Karnataka, Natives, Kannur, Malappuram, Kerala.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia