കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു
Jun 12, 2020, 13:35 IST
കണ്ണൂര്‍: (www.kvartha.com 12.06.2020) കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ള ആള് മരിച്ചു. മംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടി (72) ആണ് മരിച്ചത്. ജൂണ്‍ ഒമ്പതിന് ട്രെയിന്‍ മാര്‍ഗം എത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പനിയും വയറിളക്കവും വന്നതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉസ്സന്‍ കുട്ടിക്ക് കോവിഡ് ബാധയുണ്ടോയെന്നറിയാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന ആള് മരിച്ചത് കോവിഡ് വൈറസ് രോഗ ബാധയാണോയെന്ന് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായ്ക് അറിയിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം മാത്രമെ കൂടുതല്‍ കാര്യം പറയാന്‍ കഴിയൂ എന്നും ഡിഎംഒ പറഞ്ഞു. ജില്ലയില്‍ നേരത്തെ ധര്‍മ്മടത്തും ഇരിട്ടിയിലും ഓരോ ആള് വീതം വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
മാഹി സ്വദേശി മരിച്ചതും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ്. മരണത്തിന്റെ കണക്കില്‍ മാഹി സ്വദേശി ഇതേവരെ കേരളത്തിന്റെ കണക്കിലും മാഹിയുടെ കണക്കിലും പെടാത്തത് വിവാദമായിരുന്നു. ജില്ലയില്‍ 21,728 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസര്‍കോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോ പേര് വീതവും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
Keywords: Kannur, news, Kerala, Death, Top-Headlines, Hospital, Observation, Test, Man under observation for covid dies in Kannur; Samples sent for covid testing