സഹപ്രവര്‍ത്തകനൊപ്പം സ്കൂടെറില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണയാള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: (www.kasargodvartha.com 12.09.2021) സഹപ്രവര്‍ത്തകനൊപ്പം സ്കൂടെറില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണയാള്‍ക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് കേനന്നൂര്‍ ഹോണ്ട കമ്പനി ജീവനക്കാരനായ കണ്ണൂര്‍ പള്ളിക്കുന്ന് പന്നേന്‍പാറ സ്വദേശി സുദീപ്തം വീട്ടില്‍ രഘുദാസ്(52) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെ ജോലി കഴിഞ്ഞ് സുഹൃത്തായ ഷിനുവിനോടൊപ്പം വീട്ടിലേക്ക് മടങ്ങവെ പാപ്പിനിശ്ശേരി ഗ്രാമീണ്‍ ബാങ്കിന് സമീപത്തെത്തിയപ്പോള്‍ സ്കൂടെര്‍ തെന്നി രഘുദാസ് തെറിച്ചുവീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ രഘുദാസിനെ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ല ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: സുനിത. മക്കള്‍: നിഖിത, നിത്യ. സഹോദരങ്ങള്‍: രവിദാസ്, പരേതനായ രാമദാസ്.
Keywords: Kannur, News, Kerala, Top-Headlines, Death, Accident, Road, Injured, Man traveling on scooter, fell into road and died