ഗൃഹനാഥനെ അയല്‍വാസി ചവിട്ടി കൊലപ്പെടുത്തി
May 6, 2019, 18:02 IST
പയ്യന്നൂര്‍: (www.kasargodvartha.com 06.05.2019) സ്വത്ത് സംബന്ധമായ തര്‍ക്കത്തിനിടയില്‍ ഗൃഹനാഥനെ അയല്‍വാസി ചവിട്ടി കൊലപ്പെടുത്തി. വെള്ളൂര്‍ കണിച്ചേരിയിലെ കാമ്രത്ത് വീട്ടില്‍ കെ ബാലകൃഷ്ണനാ(68)ണ് മരണപ്പെട്ടത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സന്തോഷും ബാലകൃഷ്ണനും തമ്മില്‍ ഞായറാഴ്ച സന്ധ്യക്ക് വാക്കേറ്റം നടന്നിരുന്നു. ഇതിനിടയില്‍ സന്തോഷ് ബാലകൃഷ്ണനെ മര്‍ദിക്കുകയും തള്ളിയിട്ട ശേഷം വയറ്റത്ത് ചവിട്ടുകയുമായിരുന്നു.
ബാലകൃഷ്ണന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളും ഉടന്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, kasaragod, Murder, Crime, Killed, Man killed by neighbor
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, kasaragod, Murder, Crime, Killed, Man killed by neighbor
< !- START disable copy paste -->