Arrested | യുവാവിനെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്‌തെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍
കണ്ണൂർ: (www.kvartha.com) യുവാവിനെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്‌തെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. റജിസിന്‍ (27), സാദത്ത് (32), റിസ് വാന്‍ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ സുഹൈലിന്റെ (38) പരാതിയിലാണ് നടപടി. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ പുളിയനമ്പ്രം ഒലിപ്പില്‍ വച്ചാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സുഹൈലിനെ വഴിയില്‍ തടഞ്ഞുവച്ച് ബന്ദിയാക്കിയ ശേഷം മര്‍ദിക്കുകയും കാറിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാര്‍ഡുപയോഗിച്ച് 15,000 രൂപയും കവര്‍ന്നു. വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയെയും ചേര്‍ത്തു അപവാദ പ്രചാരണം നടത്തുമെന്നും വിഡിയോ ചിത്രീകരിച്ചു നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വിദേശത്തേക്ക് തിരിച്ചു പോകുന്നതിനിടയില്‍ സുഹൃത്തിന് കൊടുക്കാനുള്ള ചില സാധനങ്ങള്‍ എടുക്കാനാണ് സുഹൈല്‍ ഒലിപ്പില്‍ എത്തിയത്. പയ്യന്നൂരില്‍നിന്നും നേരത്തെ തിരിച്ചതാണെന്നും, മറ്റു ചില സ്ഥലങ്ങളില്‍കൂടി പോകേണ്ടിവന്നതിനാലാണ് ഇവിടെ എത്താന്‍ രാത്രിയായതെന്നും സുഹൈല്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Kannur, news, Kerala, Top-Headlines, Crime, arrest, Arrested, Police, Man attacked by three gang; Arrested.