കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍
Jun 27, 2021, 08:31 IST
കണ്ണൂര്‍: (www.kasargodvartha.com 27.06.2021) കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ ഉഷസ് വീട്ടില്‍ കെ ജയേഷ് ആണ് പിടിയിലായത്.
ജയേഷിന്റെ കൈയ്യില്‍ നിന്നും 500 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, ഗൂര്‍ഖ കത്തി എന്നിവയാണ് എക്‌സൈസ് പിടികൂടിയത്. സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ കെ സുദേവന്റെയും പ്രിവന്റീവ് ഓഫീസര്‍ സി വി ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്.
Keywords: Kannur, News, Kerala, Top-Headlines, Arrest, Gun, Cannabis, Man arrested with gun and cannabis in Kannur