city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍,എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ എല്ലാവരേയും ശരിയാക്കിക്കൊണ്ടിരിക്കുന്നു:എം എം ഹസന്‍

പയ്യന്നൂര്‍: (www.kasargodvartha.com 09.04.2018) അച്ചാദിന്‍ വരുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി വര്‍ഗീയ ഫാസിസം നടപ്പാക്കുമ്പോള്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്നും ഇരുവരും ഒരേ തൂവല്‍ പക്ഷികളായി മാറിയെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍.സി പി എം അക്രമ-കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനും അക്രമത്തിനും എതിരെ കെപിസിസി സംഘടിപ്പിച്ച ജനമോചന യാതയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.

ബി.ജെ.പി.രാജ്യത്തുടനീളം വര്‍ഗീയ ഫാസിസം നടപ്പാക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഉന്‍മൂലനം ചെയ്യാന്‍ സി പി എം നടപ്പാക്കുന്നത് ചുവന്ന ഫാസിസമാണ്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ പിണറായി പോലീസിനെ ദുരുപയോഗം ചെയ്യുകയാണ്. ഈ ഭരണത്തില്‍ ആകെ നടക്കുന്നത് മദ്യമൊഴുക്കലും രക്തമൊഴുക്കലുമാണ്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാവരെയും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികളില്ല.

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍,എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ എല്ലാവരേയും ശരിയാക്കിക്കൊണ്ടിരിക്കുന്നു:എം എം ഹസന്‍

നിയമന നിരോധനത്തിനെതിരെയും കര്‍ഷക രക്ഷയ്ക്കും വേണ്ടിയും സമരം നടത്തിയ കുട്ടി സഖാക്കളെ എവിടെയും കാണാനില്ല. മോദി നടത്തുന്ന നികുതി കൊള്ളയക്ക് പിണറായി കൂട്ടുനില്ക്കുകയാണ്. ബദല്‍ നയങ്ങളെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി ജനങ്ങളോട് പ്രതിബന്ധതയുണ്ടെങ്കില്‍ ഇന്ധന വിലയിലെ അധിക നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

മോദി രാജ്യത്തെ സമ്പദ്ഘടന തകര്‍ത്തിരിക്കുകയാണ്. നോട്ട് നിരോധനം ജി എസ് ടി, തൊഴിലില്ലായ്മ എന്നിവയിലൂടെ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണ്.ജനാധിപത്യത്തെ തകര്‍ത്ത് പാണാധിപത്യം കൊണ്ടുവരികയാണ് കേന്ദ സര്‍ക്കര്‍ ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി ഭരണം നടത്തി കൊണ്ടിരിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഏ പി നാരായണന്‍ അധ്യക്ഷത വഹിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍സണ്‍ എബ്രഹാം, ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി.കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, എം.പി.ഉണ്ണികൃഷ്ണന്‍, ഡി.കെ.ഗോപിനാഥ്, കെ.കെ ഫല്‍ഗുനന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, CPM, Pinarayi-Vijayan, Narendra-Modi, M M Hassan against Pinarayi and Modi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia