ഗര്‍ഭിണിയായ പോലീസുദ്യോഗസ്ഥയെ പെട്ടെന്നിറങ്ങണമെന്ന് പറഞ്ഞ് തള്ളിയിറക്കി; കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍
May 19, 2018, 10:17 IST
കണ്ണൂര്‍: (www.kasargodvartha.com 19.05.2018) ഗര്‍ഭിണിയായ പോലീസുദ്യോഗസ്ഥയെ പെട്ടെന്നിറങ്ങണമെന്ന് പറഞ്ഞ് തള്ളിയിറക്കിയ സംഭവത്തില്‍ കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ -തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്കു രാവിലെ ജോലിക്കു വരികയായിരുന്നു പോലീസുദ്യോഗസ്ഥ.
ഇതിനിടെയാണ് പൊലീസ് ക്ലബ്ബിനു മുമ്പില്‍ നടുറോഡില്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. രണ്ടാമതായി ഇറങ്ങിയ പൊലീസുദ്യോഗസ്ഥയോട് പെട്ടെന്ന് ഇറങ്ങണമെന്ന് പറഞ്ഞ് തള്ളിയിറക്കുകയായിരുന്നുവെന്നാണ് പരാതി. പെട്ടെന്നിറങ്ങുന്നതിനിടെ വാതിലിനു തട്ടി തോളിനു പരിക്കേല്ക്കുക്കുകയും ചെയ്തു. ഉദ്യോഗസ്ഥ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ ജീവനക്കാരെ പിന്നീടു ജാമ്യത്തില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Top-Headlines, Conductor, Driver, Police, Arrest, Bail, Complaint, Injured, Hospital, Treatment, Lady Police officer pushed from Bus; Conductor and driver arrested.