പരിയാരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് യന്ത്രങ്ങള്‍ പകുതിയിലധികം കാലപ്പഴക്കത്താല്‍ തകരാര്‍; രോഗികള്‍ കാത്തുനില്‍ക്കേണ്ടത് മണിക്കൂറോളം
Sep 1, 2019, 11:11 IST
പരിയാരം: (www.kasargodvartha.com 01.09.2019) പരിയാരം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് യന്ത്രങ്ങള്‍ പകുതിയിലധികം കാലപ്പഴക്കത്താല്‍ തകരാറായതിനെ തുടര്‍ന്ന് രോഗികള്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയില്‍. ഡയാലിസിസ് നടത്തുന്നതിനായി എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ 252 രോഗികളാണ് പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്.
എന്നാല്‍ യന്ത്രങ്ങളുട തകരാര്‍ ഡയാലിസിസ് നടത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുകയാണ്. അവശതയിലും മണിക്കൂറോളം ഡയാലിസിസ് നടത്തുന്നതിനായി രോഗികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന വൃക്കരോഗികള്‍ ബുദ്ധിമുട്ടുകയാണ്.
36 ഡയാലിസിസ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ഡയാലിസിസ് സെന്ററില്‍ ഡയാലിസിസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് പത്ത് യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കിഡ്‌നി കെയര്‍ കമ്മിറ്റി യോഗം 30 പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടി വി രാജേഷ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് പുതിയ 10 ഡയാലിസിസ് യന്ത്രങ്ങള്‍ വാങ്ങാന്‍ 70 ലക്ഷം രൂപ അനുവദിച്ചതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ റോയി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, hospital, Medical College, Patient's, Top-Headlines, Lack of dialysis machine in Pariyaram Medical College