Clash at College | പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; 8 പേര്‍ക്കെതിരെ കേസ്
Jun 30, 2022, 18:42 IST
പയ്യന്നൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ ഇരുവിഭാഗത്തിന്റെയും പരാതിയില്‍ എട്ട് പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കോളജ് പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കെ എസ് യു പ്രവര്‍ത്തകരുടെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ അലന്‍ വില്‍സണ്‍, അഭിജിത്, സൗരവ്, ആദര്‍ശ്, ഗോപികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകരായ ആരോമല്‍, മുഹമ്മദ്, അബ്ദുല്ല എന്നിവര്‍ക്കുമെതിരെയുമാണ് കേസെടുത്തത്.
പരീക്ഷ കഴിഞ്ഞ് കോളജില്‍ നിന്ന് തിരിച്ചുപോവുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈകൊണ്ടും കല്ലുകൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന ആരോമലിന്റെ പരാതിയിലാണ് അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്. അതേസമയം ആരോമല്‍ ഇരുമ്പുപഞ്ച് കൊണ്ട് തന്നെയും കൂടെയുണ്ടായിരുന്ന സൗരവിനേയും ആക്രമിച്ചതായുള്ള അലന്‍വില്‍സന്റെ പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.

Keywords: News, Kerala, Kannur, Top-Headlines, Clash, SFI, KSU, College, Payyannur, Police, Case, Complaint, Students, KSU, SFI activists clash at College, Police Booked, KSU, SFI activists clash at College; police booked.
< !- START disable copy paste -->