city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആവശ്യമായ ഡ്രൈവർമാരില്ല; കെഎസ്ആർടിസിയുടെ സെർവീസുകൾ മുടങ്ങുന്നു; ദുരിതത്തിലായി യാത്രക്കാർ

കാസർകോട്: (www.kasargodvartha.com 30.08.2021) ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സെർവീസുകൾ റദ്ദാകുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു. ശനിയാഴ്ച കാസർകോട് ഡിപോയിൽ നിന്ന് 9 സെർവീസുകളാണ് മുടങ്ങിയത്. മംഗളൂരു, കണ്ണൂർ, പഞ്ചിക്കൽ, അഡ്ക്കസ്ഥല റൂടുകളിലായി 74 ട്രിപ് സെർവീസ് നടത്തിയില്ല.

ആവശ്യമായ ഡ്രൈവർമാരില്ല; കെഎസ്ആർടിസിയുടെ സെർവീസുകൾ മുടങ്ങുന്നു; ദുരിതത്തിലായി യാത്രക്കാർ

ആവശ്യമായ ഡ്രൈവർമാർ ഇല്ലാത്തതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആക്ഷേപം. 67 സെർവീസുകളാണ് കാസർകോട് ഡിപോയിൽ നിന്നുള്ളത്. അതിൽ ആകെ 58 സെർവീസുകൾ മാത്രമേ ശനിയാഴ്‌ച ഓടിയിട്ടുള്ളു.

തിങ്കളാഴ്ചയും കൂടുതൽ സെർവീസുകൾ നിലച്ചേക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം നിലവിലുള്ള ഡ്രൈവർമാർ അവധി എടുക്കാൻ പോലും കഴിയാതെ അധികസമയം ജോലി ചെയ്യുന്നതും മറ്റൊരു ബുദ്ധിമുട്ടാണ്.

എന്നാൽ കാഞ്ഞങ്ങാട് ഡിപോയിൽ 57 ബസ് സെർവീസ് ഉണ്ടെങ്കിലും 37 എണ്ണം മാത്രമാണ് നിലവിൽ ഓടുന്നത്. കാലപ്പഴക്കം കാരണം 20 ഓളം ബസുകളാണ് അവിടെ ഒഴിവാക്കിയിരുക്കുന്നത്. കാസർകോട് ഡിപോയിൽ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്ന മംഗളൂരു, കണ്ണൂർ, ചന്ദ്രഗിരിപ്പാലം - കാഞ്ഞങ്ങാട് റൂടുകളിലാണ് യാത്രദുരിതം ഏറെയും .

കാസർകോട് ഡിപോയിൽ ഡ്രൈവർമാരുടെ 142 തസ്തികയുണ്ട്. അതിൽ 132 പേർ മാത്രമാണുള്ളത്. എന്നാൽ ഇതിൽ ഹൃദയ സംബന്ധമായ അസുഖമുള്ള 3 പേർ സെക്യൂരിറ്റി ഡ്യൂടിയിലാണ്. 7 പേർ കോവിഡ് ചികിത്സയിലുമാണ്.

അതേസമയം കാസർകോട് ഒഴികെയുള്ള പല ഡിപോകളിലും ഡ്യൂടി കിട്ടാതെ സ്റ്റാൻഡ് ബൈ ആയി ഒട്ടേറെ ഡ്രൈവർമാരുണ്ട്. എന്നാൽ അവരിൽ പലരും കാസർകോട് ഡ്യൂടി എടുക്കാൻ താല്പര്യം അറിയിച്ചിട്ടും കോർപറേഷൻ അനുമതി നൽകുന്നില്ലെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

Keywords: Kasaragod, Kerala, News, KSRTC, Kannur, Mangalore, Kanhangad, Treatment, Driver, COVID-19, Top-Headlines,  KSRTC bus services suspended.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia