city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ചു; ആറ് പേര്‍ക്ക് പരിക്ക്

പരിയാരം: (www.kasargodvartha.com 07.12.2014) പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കും യാത്രക്കാരായ അഞ്ചു പേര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഡ്രൈവര്‍ കടന്നപ്പളി കിഴക്കേക്കരയിലെ ശ്രീധരന്‍, യാത്രക്കാരായ സ്‌നേഹ, ഷീല, രാഘവ്, മല്ലിക, രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടിയാന്‍ മലയില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്, കെ.എല്‍ 13 വൈ. 7821 നമ്പര്‍ മാരുതി കാറില്‍ ഇടിക്കുകയായിരുന്നു.

കാര്‍ മെഡിക്കല്‍ കോളജ് ഗേറ്റിലൂടെ പുറത്തേക്ക് വരുമ്പോള്‍ ദേശീയ പാതയിലൂടെ വന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ചു; ആറ് പേര്‍ക്ക് പരിക്ക്
പരിയാരം മെഡിക്കല്‍ കോളജിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനുള്ള ശിക്ഷ; സിഗരറ്റുകൊണ്ട് പൊള്ളിച്ചു; നെഞ്ചില്‍ ടിഎംസി എന്നെഴുതി
Keywords:  Kannur, Accident, KSRTC-bus, Car-Accident, National highway, Pariyaram Medical College, KSRTC bus hits car.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia