കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു
Jan 17, 2013, 16:00 IST
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു. കാസര്‍കോട്-പുത്തൂര്‍ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി കെ.പി. ശെല്‍വരാജി (46) നാണ് മര്‍ദനമേറ്റത്.
ബുധനാഴ്ച വൈകിട്ട് ചെര്‍ക്കളയില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മര്‍ദിച്ചതെന്ന് ശെല്‍വരാജ് പരാതിപ്പെട്ടു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദനം. പരിക്കേറ്റ ശെല്‍വരാജിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Attack, KSRTC-bus, Driver, Attack, Kerala, Kasaragod, Kannur, Injured, Hospital, Shelvaraj, Side, Bike Rider, Malayalam News, Kerala Vartha.