Complaint | കൊയിലാണ്ടി ആശുപത്രിയിലെത്തിയയാള്‍ അക്രമാസക്തനായി; കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരുക്കേറ്റു
കോഴിക്കോട്: (www.kasargodvartha.com) കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ മെഡികല്‍ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചു തകര്‍ത്തതായി പരാതി. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ 46കാരനാണ് അക്രമാസക്തനായത്.
പൊലീസ് പറയുന്നത്: കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള് അവിടുത്തെ ഗ്രില്സില് തലയിടിച്ച് പൊട്ടിച്ചു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാന്‍ മെഡികല്‍ പരിശോധനയ്ക്കായി ഇയാളെ പൊലീസ് താലൂക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീണ്ടും അക്രമാസക്തനായത്.
തല കൊണ്ട് റൂമിലെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഉടന്‍ തന്നെ പൊലീസും സ്ഥലത്തുണ്ടായിരുന്ന ആളുകളും സെക്യൂരിറ്റി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Kozhikode, News, Kerala, Koyilandi, Hospital, Attack, Police, Injured, Attack, Kozhikode: Man arrested for hospital attack.