കൊടുവള്ളിയിലെ വന്‍കവര്‍ച്ച: കുമ്പള സ്വദേശി അറസ്റ്റില്‍
Apr 5, 2016, 10:00 IST
കൊടുവള്ളി: (www.kasargodvartha.com 05.04.2016) കൊടുവള്ളിക്കടുത്ത മുക്കത്തെ സ്വര്‍ണ ശുദ്ധീകരണ ശാലയില്‍ നിന്ന് മൂന്നരക്കിലോ വെള്ളി കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് കുമ്പള സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള പെര്‍വാഡ് സ്വദേശി മുഹമ്മദ് ബാവ (55) യെയാണ് കൊടുവള്ളി സി ഐ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മുഹമ്മദ് ബാവയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 18ന് മുക്കത്തെ അനില്‍ സേഠിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണ ശുദ്ധീകരണ ശാലയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ ശുദ്ധീകരണം നടത്തുന്ന കടകളില്‍ കൂട്ടിയിടുന്ന സ്വര്‍ണത്തരികള്‍ അടങ്ങുന്ന ചണ്ടി വാങ്ങാന്‍ എത്തുന്നവര്‍ എന്ന വ്യാജേനയാണ് മുഹമ്മദ് ബാവയും കൂട്ടാളിയും എത്താറുള്ളത്. തുടര്‍ന്ന് കടയുടമ പറയുന്ന വിലയില്‍ വളരെ കുറച്ചുമാത്രം പറഞ്ഞ് ചണ്ടി വാങ്ങാതെ തിരിച്ചുപോകുകയും രാത്രിയില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയുമാണ് ഇവരുടെ രീതി.
മുഹമ്മദ് ബാവ അറസ്റ്റിലായതോടെ കൂട്ടുപ്രതിയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. കൊടുവള്ളിയിലും പരിസരങ്ങളിലും ഏഴോളം വന്‍കവര്‍ച്ചകള്‍ മുഹമ്മദ് ബാവ നടത്തിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇയാള്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Robbery, Kozhikode, Kumbala, arrest, Kerala, Kannur, Malappuram, Kasargod, Muhammed Bava