പ്രവാസികളുമായി ചാര്‍ട്ടര്‍ വിമാനം കണ്ണൂരില്‍ പറന്നിറങ്ങിയ ചാരിതാര്‍ത്ഥ്യത്തില്‍ കെസെഫ്
Jun 23, 2020, 14:34 IST
ദുബൈ: (www.kasargodvartha.com 23.06.2020) 187 പ്രവാസികളുമായി ചാര്‍ട്ടര്‍ വിമാനം കണ്ണൂരില്‍ പറന്നിറങ്ങിയ ചാരിതാര്‍ത്ഥ്യത്തില്‍ കെസെഫ്. കോവിഡ് ഭീതി മൂലം ദുബൈയില്‍ കുടുങ്ങിക്കിടന്ന കാസര്‍കോട് സ്വദേശികളെയാണ് യു എ ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസെഫിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്. സ്മാര്‍ട്ട് ട്രാവലുമായി സഹകരിച്ചാണ് ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കിയത്.
നിരവധി കാരുണ്യ, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളിലൂടെ ശ്രദ്ധേയരായ കെസെഫ്, കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ നാട്ടിലെത്താനാവാതെ യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയത്. കെസെഫിന്റെ ചരിത്രത്തില്‍ ഇത് പുതിയൊരു അധ്യായമാണെന്നും സംഘടനയിലെ മുഴുവന്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും ഉത്സാഹവും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് ഈ ഒരു ചരിത്ര ദൗത്യത്തിന് കരുത്തായതെന്നും ചെയര്‍മാന്‍ മഹ് മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അറിയിച്ചു.
Keywords: Dubai, Gulf, news, KESEF, Kannur, COVID-19, KESEF chartered flight landed in Kannur