കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഉത്തര മേഖല കബഡി ചാംമ്പ്യന്‍ഷിപ് സദ്ഗുരു സ്വാമി നിത്യാനന്ദ എന്‍ജിനീയറിങ് കോളജിന്
Oct 29, 2018, 13:30 IST
കണ്ണൂര്‍ : (www.kasargodvartha.com 29.10.2018) കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രഥമ എഫ് സോണ്‍ (ഉത്തരമേഖല) കബഡി ചാമ്പ്യന്‍പട്ടം സ്വാമി നിത്യാനന്ദ എഞ്ചിനിയറിങ് കോളജ് ടീം സ്വന്തമാക്കി . കണ്ണൂര്‍ ഗവ:എഞ്ചിനിയറിങ് കോളജില്‍ വെച്ചു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 ടീമുകള്‍ പങ്കെടുത്തിരുന്നു . ഗ്രൂപ്പ് ഘട്ടത്തില്‍ ബൈ ലഭിച്ച ടീം ക്വാര്‍ട്ടറില്‍ കോഴിക്കോട് എഞ്ചിനിയറിങ് കോളജിനെ കിഴടക്കി .
സെമിയില്‍ കാസര്‍കോട് ജില്ലയിലെ തന്നെ എന്‍.എം.ഐ.ടി. കോളജിനെതിരെ ആവേശകരമായ മത്സരത്തില്‍ 10 പോയന്റിന് പിന്നില്‍ നിന്നശേഷം ശക്തമായ തിരിച്ചുവരവിലൂടെ 3231 എന്ന സ്‌കോറിന് മത്സരം സ്വന്തമാക്കി . ഫൈനലില്‍ എസ്.എസ്.എന്‍.ഐ.ടി ടീം പയ്യന്നൂര്‍ കോളജിനെ മലര്‍ത്തിയടിച്ച് മത്സരവും കപ്പും സ്വന്തമാക്കി.
അഖിരോഷ് , മിഥുന്‍ , ജിബിന്‍ , ശ്രീഹരി , വിജിന്‍ , ബ്രിജിത്ത് ,സ്വരാഗ് , സുധിഷ് , അഭിജിത്ത് , ഷംബീല്‍ , മുഹ്‌സിന്‍, അശ്വിന്‍, നിതിന്‍ കൃഷ്ണന്‍ എന്നിവരടങ്ങിയതായിരുന്നു ടീം ലൈനപ്പ് . കോളജ് ജേഴ്‌സിയോ കോച്ചോ ഇല്ലാതെ കളത്തിലിറങ്ങിയ ടീം ഇല്ലായ്മകളോട് പടപൊരുതിയാണ് ജില്ലയുടെ തന്നെ അഭിമാനമായി മാറിയത് .
ആറോളം ഗവ കോളജ് ടീമുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത ടുര്‍ണമെന്റിലാണ് ചാമ്പ്യന്മാരായത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു . ഇതോടെ തൃശൂരില്‍ നടക്കുന്ന ആള്‍ കേരള കെ.ടി.യു. കബഡി ടൂര്‍ണമെന്റിന് ടീം യോഗ്യത നേടി .
< !- START disable copy paste -->

Keywords: Kerala technical university Kabaddi championship bags Sadguru swami Nithyananda Engineering college, Kannur, news, Sports, Top-Headlines, kasaragod, Kannur, Kannur University, Education, Kerala.