Found burnt | കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശി മരിച്ചു
May 27, 2022, 13:44 IST
കണ്ണൂർ: (www.kasargodvartha.com) ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശിയായ വയോധികൻ മരിച്ചു. സംഭവത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നീലേശ്വരം മുടക്കയിൽ എം ജെ ജോസഫ് (78) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ മതുക്കോത്ത് റോഡരികിൽ പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജാശുപത്രിയിൽ പ്രവേശിവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസുഖബാധിതനായ ജോസഫ് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Keywords: Kasargod native died who was found burnt, Kannur,Kerala,news,Top-Headlines, Kasaragod, Burnt, Dead, Police, Case, Investigation, Road, Medical College, Nileshwaram.
< !- START disable copy paste -->