9 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; കടത്താന്‍ ശ്രമിച്ചത് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബറിനുള്ളില്‍ സ്പ്രിംഗ് രൂപത്തിലാക്കി
Mar 4, 2020, 11:36 IST
കണ്ണൂര്‍: (www.kasargodvartha.com 04.03.2020) ഒമ്പത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബറിനുള്ളില്‍ സ്പ്രിംഗ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി കെ പി അലികുഞ്ഞിയില്‍ നിന്നാണ് 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു അലികുഞ്ഞി. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, സന്ദീപ്, ഇന്‍സ്പെക്ടര്‍മാരായ യദുകൃഷ്ണ, എന്‍ അശോക് കുമാര്‍, കെ വി രാജു, സോനിത് കുമാര്‍, മനീഷ് കുമാര്‍, ഹവില്‍ദാര്‍മാരായ പി ശ്രീരാജ്, സുമാവതി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Keywords: Kannur, News, Kerala, Held, Airport, Top-Headlines, gold, Kasaragod native held with gold in Kannur Airport
< !- START disable copy paste -->