തലശ്ശേരിയില്‍ ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍
Dec 30, 2015, 11:01 IST
തലശേരി: (www.kasargodvartha.com 30/12/2015) കണ്ണൂര്‍ തലശ്ശേരിയില്‍ 17.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. ചട്ടഞ്ചാല്‍ തെക്കിലിലെ അഹമ്മദ് ഇല്യാസ് (29) ആണ് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചെത്തിയ എസ്.ഐ അനില്‍കുമാറും സംഘവും തലശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോളര്‍, ദിര്‍ഹം, യൂറോ തുടങ്ങിയവയാണ് ഇയാളുടെ ബാഗില്‍ നിന്നും കണ്ടെടുത്തത്. കറന്‍സികള്‍ ദുബൈയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും, കാസര്‍കോട്ടെ അഹ് മദ് അലി എന്നയാളാണ് തനിക്ക് ഇവ എത്തിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ദുബൈ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ അവിടെ കറന്‍സി ഏറ്റുവാങ്ങാന്‍ ആളുണ്ടാകും. ഒരു തവണ കറന്‍സിയുമായി പോകുമ്പോള്‍ വിമാന ടിക്കറ്റും 10,000 രൂപയും ലഭിക്കും. തിരിച്ചുവരുമ്പോള്‍ നാട്ടിലേക്ക് സോപ്പും, സുഗന്ധദ്രവ്യങ്ങളും കടത്തും- യുവാവ് പോലീസിനോട് വെളിപ്പെടുത്തി. കാസര്‍കോട്ട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന യുവാവ് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞപ്പോള് തലശ്ശേരിയില്‍ ഇറങ്ങിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Keywords: Kannur, Cash, Police, arrest, Accuse, Kasaragod, Chattanchal, Ahmed Ilyas.