കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം കാസർകോട്ടേക്കും; 4 പേർ കസ്റ്റംസ് പിടിയിൽ; അർജുൻ ആയങ്കിയുടെ ക്വടേഷൻ ടീമിനൊപ്പം അകമ്പടി പോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു
Jul 6, 2021, 15:02 IST
കാസർകോട്: (www.kasargodvartha 06.07.2021) കരിപ്പൂർ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അന്വേഷണം കാസർകോട്ടേക്കും. അറസ്റ്റിലായ കണ്ണൂരിലെ സിപിഎം സൈബർ പോരാളി അർജുൻ ആയങ്കിയുടെ ക്വടേഷൻ സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന നാലുപേരെ കാസർകോട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ക്വടേഷൻ സംഘത്തിന് അകമ്പടി പോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന നീല നിറത്തിലുള്ള സ്വിഫ്റ്റ് കാറും കസ്റ്റംസ് കസ്റ്റഡിയിലാണ്.
അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കസ്റ്റംസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. ഉദിനൂർ തടിയൻ കൊവ്വൽ സ്വദേശി വികാസിന്റേതാണ് കാർ. ഈ കാർ ഓടിച്ചത് അർജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണെന്നാണ് നിഗമനം. ഇയാളെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസർകോട് സംഘമാണ് ഈ കാർ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്തിന് അകമ്പടി പോകാൻ ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത കാർ ചന്തേര പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ചൊവ്വാഴ്ച കാസർകോട് കസ്റ്റംസ് ഓഫീസിൽ കൊണ്ടുവന്നു. ഉടമയായ വികാസിൽ നിന്ന് പ്രണവ് കാർ വാടകയ്ക്ക് എടുത്ത് സ്വർണക്കടത്തിന് അകമ്പടി പോകാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രണവിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാസർകോട്ടെ കൂടുതൽ പേർ അർജുൻ ആയങ്കിയുടെ സംഘത്തിൽ ഉണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
< !- START dsable copy paste -->
തൃക്കരിപ്പൂർ ഉദിനൂരിലെ വികാസ്, കരിവെള്ളൂർ കൊഴുമ്മലിലെ സരിൻ, പിലിക്കോട് തിമിരിയിലെ ക്രിസ്റ്റഫർ, കണ്ണൂർ മൗവ്വഞ്ചേരിയിലെ ആദർശ് എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കഴിഞ്ഞ മാസം 21 ന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണവുമായി വന്ന യാത്രക്കാരനെ അക്രമിച്ച് സ്വർണം തട്ടാനായി അർജുൻ ആയങ്കിയും സംഘവും എത്തിയിരുന്നുവെന്നാണ് കേസ്. ഈ സംഘത്തോടൊപ്പമാണ് ഇപ്പോൾ കസ്റ്റംസ് പിടിയിലായവരും ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചത്.
അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കസ്റ്റംസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. ഉദിനൂർ തടിയൻ കൊവ്വൽ സ്വദേശി വികാസിന്റേതാണ് കാർ. ഈ കാർ ഓടിച്ചത് അർജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണെന്നാണ് നിഗമനം. ഇയാളെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസർകോട് സംഘമാണ് ഈ കാർ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്തിന് അകമ്പടി പോകാൻ ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത കാർ ചന്തേര പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ചൊവ്വാഴ്ച കാസർകോട് കസ്റ്റംസ് ഓഫീസിൽ കൊണ്ടുവന്നു. ഉടമയായ വികാസിൽ നിന്ന് പ്രണവ് കാർ വാടകയ്ക്ക് എടുത്ത് സ്വർണക്കടത്തിന് അകമ്പടി പോകാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രണവിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാസർകോട്ടെ കൂടുതൽ പേർ അർജുൻ ആയങ്കിയുടെ സംഘത്തിൽ ഉണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
< !- START dsable copy paste -->
Keywords: Kasaragod, Kerala, News, Top-Headlines, Gold, Seized, Accuse, Case, Police, Police-enquiry, Police-raid, Police-station, Custody, Car, Kannur, CPM, Trikaripur, Pilicode, Karipur gold smuggling probe extended to Kasaragod natives; 4 held by customs.