അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക ആശുപത്രിയില്‍ മരിച്ചു
Aug 5, 2015, 10:53 IST
ബദിയടുക്ക: (www.kasargodvartha.com 05/08/2015) അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌കൂള്‍ അധ്യാപിക മരണപ്പെട്ടു. ബെളിഞ്ച എ.എല്‍.പി. സ്‌കൂളിലെ അധ്യാപികയായ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനി ലിഷ ജോസഫ് (45) ആണ് മരിച്ചത്. അസുഖത്തെതുടര്‍ന്ന് പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
24 വര്‍ഷത്തോളമായി ബെളിഞ്ച സ്‌കൂളില്‍ ലിഷ അധ്യാപികയായി സേവനം അനുഷ്ടിച്ചുവരികയാണ്. ഇതിനിടെ അര്‍ബുദ രോഗത്തെതുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. വിവിധ ആശുപത്രികളില്‍ ലിഷ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയയായെങ്കിലും അസുഖം ഭേദമായില്ല. ചൊവ്വാഴ്ച രാത്രിയോടെ അസുഖം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭര്‍ത്താവ് ജോസഫ് മുള്ളേരിയ ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനാണ്. മക്കള്‍: ആസ്‌ന (ഡിഗ്രി വിദ്യാര്‍ത്ഥിനി, മൂഡിബദ്രെ അല്‍വാസ് കോളജ്), അശ്വന്ത് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, കൊല്ലം), അനൂപ (പ്ലസ്ടു വിദ്യാര്‍ത്ഥിനി, നവജീവന്‍ സ്‌കൂള്‍ ബദിയടുക്ക).
ലിഷയുടെ നിര്യാണത്തില്‍ സ്‌കൂള്‍മാനേജര്‍ അബ്ദുല്ല ഹാജി മുസോളിഗെ, പി.ടി.എ. പ്രസിഡന്റ് എസ്. മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ ഭട്ട് എന്നിവര്‍ അനുശോചിച്ചു. പരേതയോടുള്ള ആദര സൂചകമായി ബുധനാഴ്ച സ്‌കൂളിന് അവധിനല്‍കി.

Keywords : Kannur Sreekandapuram Lissa Joseph passes away, Badiyadukka, Kasaragod, Kannur, Teacher, Kerala,